എല്ലാ തലതിരിഞ്ഞ നടപടികളും പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ്

എല്ലാ തലതിരിഞ്ഞ നടപടികളും പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ്

Share this news

റിസര്‍വ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട എല്ലാ തലതിരിഞ്ഞ നടപടികളും പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി വിടുവേല ചെയ്യുകയായിരുന്നു നരേന്ദ്രമോഡി സര്‍ക്കാര്‍ എന്നാണ് റിസര്‍വ്വ് ബാങ്ക് പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കിയ സബ്മിഷനില്‍ പറയുന്നത്. നോട്ട് നിരോധനത്തിന്റെ തലേദിവസം ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുകയാണ്.

ബിജെപി മന്ത്രിമാര്‍ ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോട്ട് പിന്‍വലിച്ചത് എന്നായിരുന്നു.

റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കി നിര്‍ത്തി നരേന്ദ്രമോഡിയും ധനകാര്യമന്ത്രിയുമടങ്ങുന്ന ഒരു കോക്കസ്സാണ് ഇന്ത്യയുടെ ധനകാര്യവിചാരം നടത്തുന്നത് എന്നത് ഭീതിദമായ അവസ്ഥയാണ്. മാറിമാറി വന്നുകൊണ്ടിരിക്കുന്ന ധനകാര്യ ഉത്തരവുകളൊന്നും റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലുകള്‍ക്ക് ശേഷമല്ല എന്ന് വ്യക്തമാണ്.
അദാനിമാര്‍ക്കും അംബാനിമാര്‍ക്കും കുറെ കള്ളപ്പണക്കാര്‍ക്കും വേണ്ടി ഇന്ത്യയിലെ സാധാരണക്കാരെ പിഴിഞ്ഞൂറ്റുകയാണ് മോഡി സര്‍ക്കാര്‍. ഈ കൊള്ളയടിക്കെതിരെ വമ്ബിച്ച ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് വിഎസ് പ്രസ്താവനയില്‍ തുടര്‍ന്നു.

Facebook Comments
Share this news

Leave a Comment

Your email address will not be published. Required fields are marked *

*