ഒരു മാസം കൊണ്ട് കേടായ കരള്‍ ശരിയാവും

കരളിനസുഖം ബാധിച്ച്‌ മരിയ്ക്കുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ട് വരികയാണ്. സാധാരണക്കാരും സെലിബ്രിറ്റികളും എന്നു വേണ്ട പലരും കരള്‍ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത് പലരും കണ്ടിട്ടുണ്ട്. പലര്‍ക്കും ലക്ഷണങ്ങള്‍ തിരിച്ചറിയാതിരിയ്ക്കുന്നതാണ് രോഗം ഗുരുതരമാക്കുന്നത്.
എന്നാല്‍ കരള്‍ രോഗത്തിന് ചികിത്സ തേടുന്നവര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യമായ ചികിത്സ തേടുന്നത് കൊണ്ട് ഒരു മാസം കൊണ്ട് കരളിനെ പഴയ പോലെ സംരക്ഷിക്കാം.
അതിനായി മാറ്റം വരുത്തേണ്ടത് ഭക്ഷണ കാര്യത്തിലാണ്. ഒരു മാസം കൃത്യമായി താഴെ പറയുന്ന ഭക്ഷണങ്ങള്‍ ഉപയോഗിച്ചാല്‍ കരള്‍ രോഗത്തെ പുറത്ത് നിര്‍ത്താം.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയാണ് പ്രധാനമായും ആവശ്യം. അതുകൊണ്ട് തന്നെ ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച്‌ ജ്യൂസ് തയ്യാറാക്കി കുടിയ്ക്കാം. എന്നാല്‍ ജ്യൂസ് തയ്യാറാക്കുന്നത് ശുദ്ധമായ പഴങ്ങള്‍ കൊണ്ട് തന്നെയായിരിക്കണം എന്ന് ഉറപ്പാക്കണം.

ഒറിഗാനോ ഓയില്‍ കൃത്യമായി ഒരു മാസം ഉപയോഗിക്കുക. ഇത് കരളിന്റെ ആരോഗ്യം ശ്രദ്ധിക്കുകയും കരളിനെ ശക്തമാക്കുകയും ചെയ്യും.

ഒരിക്കലും ശരീരത്തെ നിര്‍ജ്ജലീകരണത്തിന് വിട്ടു കൊടുക്കാതിരിയ്ക്കുക. അതിനായി ധാരാളം ശുദ്ധീകരിച്ച വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ക്രാന്‍ബെറി ജ്യൂസിന് കരളിനെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഇത് കരളിലെ വിഷാംശത്തെ പുറന്തള്ളി ക്ലീനാക്കുന്നു.

ഹെര്‍ബല്‍ സപ്ലിമെന്റുകളാണ് മറ്റൊന്ന്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമായി പലപ്പോഴും ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ മാര്‍ക്കറ്റില്‍ ഇറക്കാറുണ്ട്. ഇത് എന്ത് കൊണ്ടും കരളിനെ സംരക്ഷിക്കും.

കണ്ണിലെ നിറം മാറ്റം ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള നിറം മാറ്റം കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച്‌ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. എന്നാല്‍ കൃത്യമായ ദഹനം ലഭിയ്ക്കുന്ന രീതിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് കരളിന്റെ ആരോഗ്യത്തെ രക്ഷിക്കുന്നു.

Top