ഓഫീസര്‍മാര്‍ ബിഎസ് എഫ് ജവാന്മാരുടെ ഭക്ഷണവും ഇന്ധനവും പകുതിവിലയ്ക്ക് ഗ്രാമീണര്‍ക്ക് വില്‍ക്കുന്നതായി ആരോപണം

അതിര്‍ത്തി സുരക്ഷ സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. ജവാന്മാര്‍ക്കായി എത്തിക്കുന്ന ഭക്ഷണവും ഇന്ധനവും മാര്‍ക്കറ്റ് വിലയേക്കാള്‍ പകുതി വിലയ്ക്ക് ഉദ്യോഗസ്ഥര്‍ മറിച്ച്‌ വില്‍ക്കുന്നതായി സൈനീക ക്യാമ്ബുകള്‍ക്ക് സമീപത്ത് താമസിക്കുന്ന ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമവാസികള്‍ക്ക് തന്നെയാണ് ഉദ്യോഗസ്ഥര്‍ ഇവ വില്‍ക്കുന്നത്.

അതിര്‍ത്തിയിലെ സൈനീകര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെ കുറിച്ച്‌ ജവാനായ തേജ് ബഹാദൂര്‍ യാദവ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തതോടെയാണ് ബിഎസ് എഫ് ഉദ്യോഗസ്ഥരുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്നത്.

ഹംഹമ ബിഎസ് എഫ് ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപത്തുള്ള കടയുടമകള്‍ക്കാണ് ഉദ്യോഗസ്ഥര്‍ പെട്രോളും ഡീസലും നല്‍കുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജവാന്‍ പറഞ്ഞു. കൂടാതെ പച്ചക്കറികള്‍, പരിപ്പ്, ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ മറിച്ച്‌ വില്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.

Top