കമലിനോട് രാജ്യം വിടാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയത്: സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്‍. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ലെന്നും മറിച്ച്‌
ബിജെപിയുടെയും സംഘപരിവാറിന്‍റെയും വികാരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കമലിന്‍റെ പേര് കമാലുദ്ദീനാണെന്ന് സംഘപരിവാര്‍ കണ്ടെത്തിയിരിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ വെച്ചാണ് കമലിനും എം.ടിക്കുമെതിരെ സംഘപരിവാര്‍ രംഗത്ത് വന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ദേശീയത മുന്‍നിര്‍ത്തിയുള്ള ആക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയതയുടെ മൊത്തവ്യാപാരികളാവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ദേശീയത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുമായി ജീവിക്കേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗതികേടാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് മോഡിയെന്നും പ്രധാനമന്ത്രി എന്ന പദവിയുടെ മൂല്യം പോലും മോഡി ഇല്ലാതാക്കിയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Top