കമല്‍ ഞങ്ങളുടെ സഹോദരനാണ്, ഞങ്ങളുടെ കുടുംബാംഗമാണ്, കമല്‍ ഇന്ത്യയില്‍ ജീവിക്കും ഗോദ്സെക്ക് വിഗ്രഹം പണിയുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളെ ഈ നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളാനാവില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യവിടുക; ബിജെപിക്കെതിരെ ടിഎന്‍ പ്രതാപന്‍

കൊച്ചി: ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നിങ്ങളാണ് രാജ്യം വിടേണ്ടത് എന്ന് സംഘപരിവാര്‍ അനുഭാവികളോട് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. ‘കമലിന് ഞങ്ങള്‍ ഹൃദയം നല്‍കും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ടിഎന്‍ പ്രതാപന്‍ ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കമല്‍ ഞങ്ങളുടെ സഹോദരനാണെന്നും അദ്ദേഹം ഭാരത പുത്രനായി ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കുന്നു.
‘കമല്‍ ഞങ്ങളുടെ സഹോദരനാണ് ഞങ്ങളുടെ കുടുംബാംഗമാണ്. കമല്‍ ഇന്ത്യയില്‍ ജീവിക്കും ഭാരത പുത്രനായിതന്നെ. ഗോദ്സെക്ക് വിഗ്രഹം പണിയുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളെ. നിങ്ങള്‍ക്ക് ഈ നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളാനാവില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യവിടുക.

ഗാന്ധി ഘാതകര്‍ക്ക് ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അര്‍ഹതയില്ല!’ പ്രതാപന്‍ പറയുന്നു. കമലിനെപ്പോലുള്ള കലാകാരന് മറ്റുള്ളവരെപ്പോലെ തന്നെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. മഹാത്മാഗാന്ധിയെ വധിച്ചവര്‍ കമലിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും പ്രതാപന്‍ തുറന്നടിക്കുന്നു. എം.ടിയും കമലും ഉള്‍പെടെയുള്ള ഈ ബഹുസ്വര സമൂഹത്തിലെ മതസൗഹാര്‍ദ്ദത്തില്‍ വിശ്വാസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഞങ്ങള്‍ കാവലാളുകളാവും. അവരുടെ അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി അവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുവാനും തങ്ങളുമൊപ്പമുണ്ടാവുമെന്ന് പ്രതാപന്‍ പറയുന്നു.
ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;
കമലിന് ഞങ്ങള്‍ ഹൃദയം നല്‍കും.
പ്രമുഖ ചലചിത്ര സംവിധായകനും സാംസ്കാകാരികരംഗത്തെ നിറസാന്നിധ്യവുമായ കമല്‍ മലയാളത്തിന്റെ അഭിമാനമാണ്.
തികഞ്ഞ മതേതര വിശ്വാസിയുമാണ് കമല്‍
കമലിനെ പോലുള്ള കലാകാരന് മറ്റുള്ളവരെപോലെ തന്നെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മാഗാന്ധിയെ വധിച്ചവര്‍ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ല. മതസൗഹാര്‍തത്തിന്റെ ഭാഗമായി
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മതമൈത്രിക്ക് വേണ്ടി ഹൃദയം ചേര്‍ത്തുവെയ്ക്കുന്ന മണ്ണാണ് ഭാരതത്തിന്റെമണ്ണ്.
പ്രത്യേകിച്ച്‌ സൗഹൃദം നിറഞ്ഞ കൊടുങ്ങല്ലൂരിന്റെ മണ്ണ്.
അതിന്റെ നേര്‍സാക്ഷി പത്രമാണ് കൊടുങ്ങല്ലൂരില്‍ ജനിച്ച്‌ വളര്‍ന്നകമല്‍
എം.ടിയും കമലും ഉള്‍പെടെയുള്ള ഈ ബഹുസ്വര സമൂഹത്തിലെ മതസൗഹാര്‍ദ്ദത്തില്‍ വിശ്വാസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഞങ്ങള്‍ കാവലാളുകളാവും.
അവരുടെ അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി അവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഞങ്ങള്‍ കൂടെയുണ്ടാകും.
കമല്‍ ഞങ്ങളുടെ സഹോദരനാണ് ഞങ്ങളുടെ കുടുംബാംഗമാണ്.
കമല്‍ ഇന്ത്യയില്‍ ജീവിക്കും ഭാരത പുത്രനായിതന്നെ.
ഗോഡ്സെക്ക് വിഗ്രഹം പണിയുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളെ.
നിങ്ങള്‍ക്ക് ഈ നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളാനാവില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യവിടുക.
ഗാന്ധി ഘാതകര്‍ക്ക് ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അര്‍ഹതയില്ല.!

Top