കോടമഞ്ഞില്‍ കുളിച്ച്‌ മൂന്നാര്‍; തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയില്‍

മൂന്നാര്‍: കാഴ്ച മറയ്ക്കുന്ന കോടമഞ്ഞും അരിച്ചിറങ്ങുന്ന തണുപ്പും മാട്ടുപ്പെട്ടിയെ കൂടുതല്‍ മനോഹരിയാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടിയില്‍ തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയിലെത്തി. ഇതാദ്യമായാണ് തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയിലെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മധ്യത്തോടെതന്നെ മൂന്നാര്‍ അതിശൈത്യത്തിലെത്തുമായിരുന്നെങ്കിലും ഇത്തവണ തണുപ്പെത്തിയതു വൈകിയാണ്.
പുതുവര്‍ഷപ്പുലരിയില്‍ മൂന്നാര്‍ ടൗണില്‍ തണുപ്പ് മൈനസില്‍ എത്തിയിരുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എല്ലപ്പെട്ടി, ചെണ്ടുവര, കന്നിമല എന്നിവിടങ്ങളിലാണ് കടുത്ത തണുപ്പ് അനുഭവപ്പെട്ടത്.
മാട്ടുപ്പെട്ടി ജലാശയത്തിന്റെ തീരത്തുള്ള പുല്‍മേടുകള്‍ മഞ്ഞു മൂടി.

തണുത്തുറഞ്ഞ ജലാശയത്തില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ സ്പര്‍ശിച്ചപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ നീരാവിയും നയനാനന്ദകരമായി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *