ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണം: യേശുദാസ്

കൊല്ലൂര്‍: ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് രംഗത്ത്. ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതാര്‍ച്ചനയ്ക്കായ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊട്ടുനിന്ന് സല്‍ഫിയെടുക്കുന്നതിനെതിരെയും അദ്ദേഹം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ക്യാമറ കൊണ്ടായിരിക്കരുത് ക്ഷേത്രത്തിനകത്ത് കയറേണ്ടത്. നമ്മുടെ മനസ് അര്‍പ്പിക്കണം എന്ന ചിന്താഗതിയോടെ വേണം അകത്ത് കയറാന്‍ ആ സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്. അത്യാവശ്യമായിട്ട് ഒരു കാര്യം ചെയ്യണമെന്ന് വച്ചാല്‍ അപ്പോഴും ക്യാമറയുമായി വന്നാല്‍ എന്തു ചെയ്യും എന്ന് പരിഹാസ രൂപേണ അദ്ദേഹം ചോദിച്ചു.

Top