ജനകീയമായി ഇടതുപക്ഷം: സൗദിയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്ന മലയാളികള്‍ക്കു സര്‍ക്കാര്‍ സഹായം; നന്ദി അറിയിച്ച് പ്രവാസികളും

തിരുവനന്തപുരം• സൗദി അറേബ്യയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന മലയാളികള്‍ക്കു സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സൗദിയിലെ എമ്മാര്‍ എന്ന നിര്‍മ്മാണ കമ്ബനിയില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചു പോരേണ്ടി വരുന്ന 300 ഇന്ത്യക്കാരില്‍ മുപ്പതോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ആസിഫ് എന്ന മലയാളി യുവാവിനെ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി കേരള ഹൗസിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിച്ചു. വിമാന ടിക്കറ്റ് ലഭ്യമാകുന്നതുവരെ അവിടെ താമസവും ഭക്ഷണവും നല്‍കും.

ടിക്കറ്റ് നിരക്കിനു പുറമെ അവശ്യധനസഹായമായി 2,000 രൂപയും അനുവദിച്ചിട്ടുണ്ട്. തുടര്‍ ജീവിതത്തിനു സഹായകമാകുന്ന തൊഴില്‍പരിശീലനം, വായ്പാസാധ്യതകള്‍ എന്നിവ വിശദമാക്കുന്ന ലഘുലേഖകളും ആസിഫിനെ ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ചു.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതു മൂലം സൗദി അറേബ്യയിലെ എമ്മാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിലെ 30 മലയാളികളടക്കം 300 ഇന്ത്യാക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

Facebook Comments

Leave a Comment

Your email address will not be published. Required fields are marked *

*