ട്രോളന്മാരുടെ പ്രവചനം സത്യമാവുന്നു; ഐ.എസില്‍ നിന്ന് പണവുമായി മലയാളികള്‍ മുങ്ങി; ഇവരെ കണ്ടെത്തിയാല്‍ വധിക്കാന്‍ തലവന്റെ നിര്‍ദ്ദേശം

ദമാസ്കസ്: കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ലോകത്തെ വിറപ്പിക്കുന്ന ഐഎസ് ഭീകരരെ പറ്റിച്ച്‌ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐസിസ് സമ്ബാദിച്ച കോടികളുമായി മലയാളികളടക്കമുള്ള അഞ്ച് ഭീകരര്‍ മുങ്ങിയത് ഐസിസിനെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോള്‍ എന്നാണ് അരിയുന്നത്. ഐസിസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അല്‍ ബാര അല്‍ ഖഹ്താനി ഉള്‍പ്പെടെ അഞ്ചുപേരാണ് മുങ്ങിയത്. ഇറാഖ് സൈന്യവും സഖ്യസേനയും ചേര്‍ന്ന് മൊസൂളില്‍ ഐസിസിനെ തുരത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ വധിക്കാന്‍ ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.

Top