തന്റെ ചിന്തകളില്‍പോലും വര്‍ഗ്ഗീയതയില്ലെന്ന് കമല്‍

തിരുവനന്തപുരം : ഏതുതരം വര്‍ഗ്ഗീയതയും നാടിനാപത്താണെന്നും തന്റെ ചിന്തകളില്‍പോലും വര്‍ഗ്ഗീയത എന്നതില്ലെന്നും സംവിധായകന്‍ കമല്‍. വര്‍ഗ്ഗീയത, അത് ഏതുതരത്തിലുള്ളതാണെങ്കിലും നാടിനാപത്താണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ അനുഭാവിയാണ് താന്‍. ഇത് തന്നെ അടുത്തറിയാവുന്ന എല്ലാര്‍ക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ഇതറിയാമെന്നും കമല്‍ പറഞ്ഞു. താന്‍ ദേശ സ്നേഹിയല്ലെന്ന പ്രചരണം ഉണ്ടായപ്പോള്‍ വിഷമം തോന്നിയെന്നും തന്നെ ലക്ഷ്യമാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിനിമയില്‍ എത്തിയിട്ട് 37 വര്‍ഷവും സംവിധായകനായിട്ടു മുപ്പതു കൊല്ലവുമായി. ഇതുവരെ തന്നെക്കുറിച്ച്‌ ആരും വര്‍ഗ്ഗീയ വാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കമല്‍ പറഞ്ഞു. കലാകാരന്‍ സ്വതന്ത്രനായിട്ടാണ് ചിന്തിക്കുന്നത്. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ലെന്നും, എന്നാല്‍ ഇപ്പോള്‍ കലയില്‍പോലും അസഹിഷ്ണുത കാണിക്കുന്ന പ്രവണത ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Top