നടി സത്ന ടൈറ്റസ് രജിസ്റ്റര്‍ വിവാഹം ചെയ്തു; വരന്‍ ‘പിച്ചക്കാരന്‍’ ന്റെ വിതരണക്കാരന്‍

ലയാളിയും തമിഴ് നടിയുമായ സത്ന ടൈറ്റസ് രജിസ്റ്റര്‍ വിവാഹം ചെയ്തു. സത്നയെ താരമാക്കിയ പിച്ചക്കാരന്‍ എന്ന സിനിമയുടെ വിതരണക്കാരന്‍ കാര്‍ത്തിക്കിനെയാണ് സത്ന ജീവിതപങ്കാളിയാക്കിയത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ചെന്നൈയില്‍ വിവാഹച്ചടങ്ങും സല്‍കാരവും നടത്താനാണ് ഇരുവരുടെയും തീരുമാനം.

മലയാളിയാണെങ്കിലും തമിഴ് സിനിമയിലൂടെയാണ് സത്ന പ്രശസ്തയായത്. ആര്യ അഭിനയിച്ച പിച്ചക്കാരന്‍ എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ചതോടെയാണു സത്ന ശ്രദ്ധേയയായത്. കാര്‍ത്തിക്കുമായുള്ള സത്നയുടെ വിവാഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

മാതാപിതാക്കളുടെ എതിര്‍പ്പു മാറുമെന്നും വിവാഹച്ചടങ്ങില്‍ അവര്‍ പങ്കെടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

വിവാഹം കഴിഞ്ഞാല്‍ സത്നയുടെ അഭിനയജീവിതം അവസാനിക്കുമെന്നു ഭയന്ന് വിവാഹത്തിനെതിരെ സത്നയുടെ മാതാവ് രംഗത്തുവന്നിരുന്നു. അതിനിടെ കാര്‍ത്തിക് മകളെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി നടികര്‍ സംഘത്തില്‍ മാതാവ് പരാതി നല്‍കാനിരിക്കേയാണ് സത്ന രജിസ്റ്റര്‍ വിവാഹം ചെയ്തത്.

പലതവണ കണ്ടു കഴിഞ്ഞപ്പോഴാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം
ഉണ്ടായത്. പരസ്പരം സംസാരിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ എതിരായിരുന്നു. അടുത്തവര്‍ഷം ആദ്യം വിവാഹച്ചടങ്ങു നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. കെ ആര്‍ ഫിലിംസിന്റെ ഉടമയാണു കാര്‍ത്തിക്.

Top