നിങ്ങളുടെ ഫോണിനോടും ‘വാട്‌സ് ആപ്പ്’ ബൈ പറയുമോ?

ജനപ്രിയ മെസേജിംഗ് ആപ് വാട്‌സ് ആപ് ഈ വർഷം അവസാനിക്കുന്നതോടെ ചില ഫോണുകളിൽ ലഭ്യമല്ലാതാവും. വിൻഡോസ്,ആൻഡ്രോയിഡ്,ഐഒഎസ് എന്നിവയുടെ പഴയ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയാണ് വാട്‌സ് ആപ് കയ്യൊഴിയുക.

ഇതു സംബന്ധിച്ച സന്ദേശം സിംബിയാൻ-ബ്ലാക്ക്‌ബെറി ഉപയോക്താക്കൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.സിംബിയാൻ-നോക്കിയ-ബ്ലാക്ക്‌ബെറി ഫോണുകളിലെ സേവനം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും എന്ന് മുതലാവും ഇതെന്ന് പ്രഖ്യാപിച്ചിരുന്നില്ല.സോഫ്റ്റ് വെയർ അപ്‌ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്‌സ് ആപിന്റെ പുതിയ ഫീച്ചറുകൾ ലഭ്യമാവാത്തതുമാണ് ഈ ഫോണുകൾക്ക് തിരിച്ചടിയായത്.

നിലവിൽ ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകളായ 2.1ലു ം2.1ല ും വാട്‌സ് ആപ് പ്രവർത്തിക്കില്ല.വിൻഡോസ് 7.1,ഐഎസ്ഒ 6 പതിപ്പുകൾ ഉപയോഗിക്കുന്നവരും പുതിയ പതിപ്പുകളിലേക്ക് ഫോൺ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും.നോക്കിയ ആശ 200,201,210,302,306,305,308,310,311 നോക്കിയ 7110,7650,3600,3650,6600,6620,6630,5233, നോക്കിയ എൻ സീരീസ്,ഇസീരീസ്,സീ സീരീസ് ഫോണുകൾ എന്നിവയെല്ലാം വാട്‌സ് ആപ് കൈവിടുന്ന പട്ടികയിലുള്ളതാണ്.

Loading...
Loading...
Top