പുതിയ താലിബാന്‍ മേധാവിക്ക് സമാധാനം തെരഞ്ഞെടുക്കാമെന്ന് യു.എസ്

വാഷിങ്ടണ്‍: സമാധാനത്തിന്‍െറ വഴി തെരഞ്ഞെടുത്ത് അഫ്ഗാനിനുവേണ്ടിയുള്ള സമാധാനശ്രമങ്ങളുടെ ഭാഗമാവാന്‍ പുതിയ താലിബാന്‍ മേധാവിയെ ക്ഷണിച്ച് യു.എസ്. അദ്ദേഹം അത്തരമൊരു അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഉപ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. താലിബാന്‍ നേതാവ് മുല്ലാ മന്‍സൂര്‍ ഉമര്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുതിയ മേധാവിയായി മുല്ലാ ഹിബത്തുല്ലാ അഖുന്‍സാദ അവരോധിതനായ സാഹചര്യത്തിലാണ് യു.എസിന്‍െറ പ്രസ്താവന. അഖുന്‍സാദ നിലവില്‍ ഏതെങ്കിലും തീവ്രവാദ പട്ടികയിലില്ളെന്നു പറഞ്ഞ മാര്‍ക് ടോണര്‍, ഇയാളെ അഫ്ഗാനിലെ യു.എസ് സൈന്യം ലക്ഷ്യമിടുന്നില്ളേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ആരെയൊക്കെ തങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇപ്പോള്‍ പ്രവചിക്കാനില്ളെന്നുപറഞ്ഞ് ഒഴിയുകയായിരുന്നു മാര്‍ക്.

1961ല്‍ കാന്തഹാര്‍ പ്രവിശ്യയിലെ പഞ്ച്വായ് ജില്ലയില്‍ ജനിച്ച അഖുന്‍സാദ നൂര്‍സി ഗോത്ര വിഭാഗത്തില്‍പെട്ടയാളാണ്. 1996ല്‍  അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയപ്പോള്‍ അഖുന്‍സാദയെ അവരുടെ ശരീഅ കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.
സൈനിക കമാന്‍ഡര്‍ എന്നതിലുപരി മതമേഖല ആയിരുന്നു അഖുന്‍സാദയുടെ പ്രവര്‍ത്തന മണ്ഡലം. താലിബാന്‍ പുറത്തുവിട്ട ഫത്വകളില്‍ ഭൂരിഭാഗത്തിന്‍െറയും ഉത്തരവാദിത്തം അഖുന്‍സാദക്കായിരുന്നു.
ഏറ്റവുമൊടുവില്‍, താലിബാന്‍െറ സൂപ്പര്‍ കമാന്‍ഡറായാണ് അഖുന്‍സാദയുടെ വരവ്. പുതിയ മേധാവിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നതായി നിരീക്ഷകര്‍ പറയുന്നു. മുല്ലാ മുഹമ്മദ് യാക്കൂബ്, സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നു.

Facebook Comments

Leave a Comment

Your email address will not be published. Required fields are marked *

*