മേക്ക് ഇന്‍ ഇന്ത്യ ;ഒഡിഷയില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് 15 കിലോമീറ്റര്‍

കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അംഗുള്‍ ജില്ലയിലെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ട് അടുത്ത ദിവസം കുട്ടി മരണപ്പെട്ടു. എന്നാല്‍ മൃതദേഹം കൊണ്ടു പോകാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല;
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമര്‍ അറിയിച്ചു.
ഒഡിഷയില്‍ ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ദനാ മാജിയെന്നയാള്‍ ആശുപത്രിയില്‍ നിന്നും കിലോമീറ്ററുകള്‍ ഭാര്യയുടെ മൃതദേഹവുമായി നടന്ന സംഭവം വന്‍ വിവാദമായിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top