മോഡിയെ സ്വാമി വിവേകാന്ദനോട് ഉപമിച്ച്‌ ബിജെപി നേതാവ് രാം മാധവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാമി വിവേകാനന്ദനോട് ഉപമിച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും കേന്ദ്രമന്ത്രി നയന്ത് സിന്‍ഹയും. വിവേകാനന്ദനും മോഡിക്കും ഒരേ ഗുണങ്ങളാണുള്ളതെന്ന് ഇരുവരും പറയുന്നു. ധൈര്യവും ജനങ്ങള്‍ക്ക് പ്രതീക്ഷയും നല്‍കുന്നവരാണ് മോഡിയും വിവേകാനന്ദനും.

മൂന്ന് ഗുണങ്ങളാണ് സ്വാമിക്കുള്ളത്. മനുഷ്യത്വം, സാര്‍വ്വലൗകീകം, ആഗോള നേതാവ് എന്നിങ്ങനെയാണവ. ഈ മൂന്ന് ഗുണങ്ങളും വളരെ അപൂര്‍വ്വമാണ്. ഓരോ തലമുറയിലും ഒരാള്‍ക്കേ ഈ ഗുണങ്ങള്‍ ഉണ്ടാകൂ. ഈ ഗുണങ്ങള്‍ ഉള്ള ഒരു പ്രധാനമന്ത്രിയെ കിട്ടിയ നമ്മള്‍ ഭാഗ്യവാന്മാരാണ്. ജനങ്ങളില്‍ അദ്ദേഹം പ്രതീക്ഷ നിറയ്ക്കുന്നു രാം മാധവ് പറഞ്ഞു.

മോഡി ഭയരഹിതനും ഹിന്ദു മതത്തേയും രാജ്യത്തെയും കുറിച്ച്‌ നന്നായി മനസിലാക്കിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top