വെല്‍ഫെയര്‍ പാര്‍ട്ടി കല്ലടത്തണ്ണി സമരത്തിന് വിജയം

ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ കല്ലടത്തണ്ണിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത പുറമ്ബോക്ക് ഭൂമി കൈയേറി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ സമരത്തിന് ഐതിഹാസിക വിജയം. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളും ജില്ലാ കലക്ടറുടെ പ്രതിനിധിയായി എഡിഎമ്മും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം സര്‍വേ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സമരഭൂമിയുടെ സര്‍വേ നടപടികള്‍ ഇന്നു തന്നെ ആരംഭിച്ചു. മൊത്തം 21 ഏക്കര്‍ വരുന്ന പുറമ്ബോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.വര്‍ഷങ്ങള്‍ക്ക് മുമ്ബ് സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹതിര്‍ക്ക് വിതരണം ചെയ്യാതെ സര്‍ക്കാര്‍ തന്നെ കൈവശം വെച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച അതിരാവിലെ മൂന്ന് മണിക്ക് നാനൂറോളം വരുന്ന സമരക്കാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ കയറി കുടില്‍കെട്ടിയത്. സമരക്കാരെ ഒഴിപ്പിക്കാന്‍ സര്‍വസജ്ജരായി സ്ഥലത്തെത്തിയ നൂറുകണക്കിന് പോലീസ്, മരത്തിന് മുകളില്‍ കയറിയും മണ്ണെണ്ണ ദേഹത്തൊഴിച്ചും സമരക്കാര്‍ എന്തിനും തയാറായായതോടെ പിന്‍വാങ്ങി. ആദ്യം വര്‍ക്കല എംഎല്‍എ വി ജോയിയും പിന്നീട് കലക്ടര്‍ക്കുവേണ്ടി എഡിഎമ്മും സമരക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം വിജയകരമായ സമാപനത്തിലെത്തിയത്. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎം ജോണ്‍ സാമുവലും വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി കണ്‍വീനര്‍ കെഎ ഷഫീഖ്, കോര്‍ഡിനേറ്റര്‍ ജോണ്‍ അമ്ബാട്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര എന്നിവരും കരാറില്‍ ഒപ്പുവെച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് ഭൂരഹിതര്‍ സമരത്തില്‍ അണിനിരന്നത്. സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറിമാരായ റസാഖ് പാലേരി, ശശി പന്തളം, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സജീദ് ഖാലിദ്, എസ് ഇര്‍ഷാദ്, പ്രിയാ സുനില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മധു കല്ലറ, കൊല്ലം ജില്ലാ സെക്രട്ടറി കെ ബി മുരളി, സമരസമിതി കണ്‍വീനര്‍ ഷഫീഖ് ചോഴിയക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Loading...
Loading...
Top