സര്‍ജറിക്കിടയില്‍ വയറില്‍ കുടുങ്ങിയ കത്രിക 18 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു

പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയറില്‍ കുടുങ്ങിയ കത്രിക ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഡിസംബറില്‍ ഒരു റോഡപകടത്തില്‍ അകപ്പെട്ടപ്പോള്‍ എടുത്ത എക്സ്റേയിലാണ് വയറില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്.

15 സെന്റീമീറ്റര്‍ നീളമുള്ള കത്രിക ശനിയാഴ്ചയാണ് പുറത്തെടുത്തത്. തായ് ങ്യുയെന്‍ പ്രവിശ്യയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. 1998ല്‍ ബാക് കാന്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ സമയത്താണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് കരുതപ്പെടുന്നു. എന്നാല്‍ 54കാരനായ രോഗിക്ക് യാതൊരു ശാരീരിക അസ്വാസ്ഥ്യവും ഇതുമൂലമുണ്ടായിട്ടില്ല.

സംഭവത്തില്‍ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

Top