“ലീനീ.. നീ ഇല്ലാത്ത നമ്മുടെ മോന്‍റെ ആദ്യ പിറന്നാളാണിന്ന്…” ഹൃദയത്തെ പൊള്ളിച്ച് സജീഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് :

നിപ വൈറസ് പടര്‍ന്ന് പിടിച്ച് കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഭീതിയിലാ‍ഴ്ത്തിയ ദിനങ്ങള്‍ക്കിടയില്‍ കേരളത്തെ കണ്ണീരിലാ‍ഴ്ത്തിയാണ് മാലാഖ നെ‍ഴ്സ് ഓരോ മലയാളിയേയും കണ്ണീരിലാ‍ഴ്ത്തി രക്തസാക്ഷിയായത്. ഇന്നലെ ലിനിയുടെ മകന്‍റെ ആറാം പിറന്നാള്‍ ദിനമായിരുന്നു.

ലിനിയില്ലാത്ത അവന്‍റെ ആദ്യ പിറന്നാള്‍. മകന്‍റെ പിറന്നാള്‍ ദിനത്തില്‍ സജീഷ് ലിനിക്ക് വേണ്ടി ഫെയ്സ്ബുക്കില്‍ കുറിച്ച് ഏതാനും വാക്കുകള്‍ മലയാളിയെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. സ്വര്‍ഗ്ഗത്തിലിരിക്കുന്ന ലിനിക്ക് റിതുലിന്‍റെ പിറന്നാള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കൊടുക്കുകയായിരുന്നു സജീഷ്.

സജീഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്:

റിതുലിന്റെ ആറാം പിറന്നാൾ

ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌.


ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsajeesh.puthur%2Fposts%2F2102290873199322&width=500” width=”500″ height=”768″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>www.facebook.comfacebook.com


Loading...
Loading...
Top