‘അത് ഞാന്‍ വെളിപ്പെടുത്തില്ല’; പാക് സൈനിക ചോദ്യങ്ങളെ ചങ്കുറപ്പോടെ, ഉശിരോടെ നേരിട്ട് അഭിനന്ദന്‍

ദില്ലി: പാകിസ്താന്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വ്യോമാസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കി ഇന്ത്യ. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തുന്നത്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.

പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അതേസമയം ശത്രരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ സ്വസ്ഥമായും ശാന്തമായുമാണ് അഭിനന്ദന്‍ പ്രതികരിക്കുന്നത്.

മിന്നലാക്രമണത്തിന് പിന്നാലെ
ബാല്‍ക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയായിരുന്നു പാകിസ്താന്‍റെ എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്നലെ വ്യോമാതിര്‍ത്തി കടന്നുകയറിത്. അവയെ തടയാനാണ് അവന്തിപുര വ്യോമാതാവളത്തില്‍ നിന്ന് അഭിനന്ദുള്‍പ്പടേയുള്ള വ്യോമാസംഘം മിഗ് 21 ല്‍ പുറപ്പെട്ടത്.

വെടിവെച്ചു വീഴ്ത്തി
ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് വിമാനങ്ങളില്‍ ഒന്നിനെ ഇന്ത്യന്‍ സേന വെടിവെച്ചു വീഴ്ത്തി. മറ്റുള്ളവരെ പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയ അഭിനന്ദന്‍റെ വിമാനത്തിന് നേരെ ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന് വിമാനം തകരുകയും അഭിനന്ദന്‍ പാക് സേനയുടെ പിടിയലകപ്പെടുകയുമായിരുന്നു.

പാക് മാധ്യമങ്ങള്‍
പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍ അഭിനന്ദിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. മുഖത്ത് നിന്ന് ചോരവാര്‍ന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്തുവിട്ടിരുന്നത്.

ജനീവ കരാറിന്‍റെ ലംഘനം
കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകെട്ടിയ അവസ്ഥയില്‍ അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോയായിരുന്നു പാകിസ്താന്‍ രണ്ടാമതായി പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ജനീവ കരാറിന്‍റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി.

പതറാതെ
കൈകാല്‍ ബന്ധിപ്പിക്കപ്പെട്ടും കണ്ണ് മൂടിയ അവസ്ഥയിലുമായിരുന്നെങ്കിലും അണുവിട പതറാതെ പാകിസ്താന്‍ മേജറിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന അഭിനന്ദിനെയായിരുന്നു വീഡിയോയില്‍ കണ്ടത്.

ഞാന്‍ പൈലറ്റാണ്
ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍, എന്‍റെ സര്‍വ്വീസ് നമ്പര്‍ 27981 ഞാന്‍ പൈലറ്റാണ്, ഞാന്‍ ഹിന്ദുവാണ് എന്ന് അഭിനന്ദന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. വേറെ എന്താണ് അറിയേണ്ടതെന്നും അഭിനന്ദന്‍ ചുറ്റുമുള്ള സൈനികരോട് സധൈര്യം ചോദിക്കുന്നു.

പ്രതികരണം
ചോരയൊലിക്കുന്ന മുഖവുമായുള്ള അഭിനന്ദന്‍റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ട പാകിസ്താന്‍റെ നടപടി ജനീവ കരാര്‍ ലംഘനമാണെന്ന് ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെ അഭിനന്ദിന് ചായകൊടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു പാകിസ്താന്‍ പിന്നീട് പുറത്തുവിട്ടത്.

ഇന്ത്യയില്‍ എവിടെയണ്
ഇന്ത്യയില്‍ എവിടെയാണെന്ന പാക് സേനയുടെ ചോദ്യത്തിന് ‘മേജര്‍ ഇത് ഞാന്‍ പറയാന്‍ പാടുള്ളതാണോ.. ഇത്രയേ പറയാനാവു ഞാന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാളാണ്’ എന്നായിരുന്നു അഭിനന്ദന്‍റെ മറുപടി.

ചായ ഇഷ്ടപ്പെട്ടു
താങ്ങള്‍ വിവാഹിതനാണോ, ചായ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു എന്നായിരുന്നു പാക് മേജറുടെ തുടര്‍ന്നു ചോദ്യങ്ങള്‍.. ഇതിനെല്ലാം പതറാതെ തന്നെ കൃത്യമായ ഉത്തരമായിരുന്നു അഭിനന്ദന്‍ നല്‍കിയത്.

Loading...
Loading...
Top