കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങല്‍ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഖാന്‍ തയാറാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

Loading...
Loading...
Top