വെറുംകൈയുമായി ആന്ധ്രയിലേക്ക്​ വരാന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേ ?; ചന്ദ്രബാബു നായിഡു

അമരാവതി: വെറുംകൈയുമായി ആന്ധ്രയിലേക്ക്​ വരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നാണമില്ലേ എന്ന്​ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ആന്ധ്ര പ്രദേശ്​ പുനഃസംഘടനാ നിയമം 2014 പ്രകാരം നല്‍കിയ വാഗ്​ദാനങ്ങള്‍ പാലിക്കാത്തത്​ സംബന്ധിച്ച്‌​ അഞ്ചു കോടി ജനങ്ങളോട്​ വിശദീകരിക്കാന്‍ മോദി ബാധ്യസ്​ഥനാണെന്നും നായിഡു പറഞ്ഞു.

“തുറമുഖ നഗരമായ വിശാഖപ്പട്ടണത്ത്​ മോദി സന്ദര്‍ശിക്കാനിരിക്കെയാണ്​ നായിഡുവി​​െന്‍റ വിമര്‍ശനം. മോദി അധികാരത്തിലെത്തിയിട്ട്​ അഞ്ച്​ വര്‍ഷമായി. ആന്ധ്രപ്രദേശിന്​ നല്‍കിയ ഒരു വാഗ്​ദാനം പോലും പാലിക്കപ്പെട്ടില്ല. താന്‍ വ്യക്​തിപരമായി തന്നെ ഇക്കാര്യത്തിനായി 29 തവണ ഡല്‍ഹി സന്ദര്‍ശിച്ചു. നിരവധി തവണ ആവശ്യപ്പെട്ടു. ഒരു ഗുണവും ഉണ്ടായില്ല.” -ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ജനങ്ങള്‍ രോഷാകുലരാണ്​. അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന്​ നിങ്ങളുടെ വഞ്ചനയെ താന്‍ ചോദ്യം ചെയ്യുന്നു. ജനവികാരം മനസിലാക്കുകയാണ്​ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്ന്​ ഒാര്‍മിപ്പിക്കുകയാണെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

Loading...
Loading...
Top