123 വില്ലേജുകള്‍ പരിസ്ഥിതി ലോലമെന്ന്; കര്‍ഷക കോണ്‍ഗ്രസ് സമരത്തിലേക്ക്

വയനാട്ടിലെ 13 വില്ലേജുകള്‍ പ്രതിസന്ധിയിലാവും
കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കും
സംസ്ഥാനത്തെ 123 വില്ലോജുകള്‍ പരിസ്ഥിതി ലോലമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വയനാട്ടില്‍ കര്‍ഷക കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നു. നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ ജില്ലയിലെ 13 വില്ലേജുകള്‍ പ്രതിസന്ധിയിലാവും. അതുകൊണ്ടുതന്നെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് കര്‍ഷക കോണ‍്ഗ്രസിന്റെ പ്രധാന ആവശ്യം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ശക്തമായ സമരം നടന്ന ജില്ലകളിലൊന്നാണ് വയനാട്. 2013ലെ വിജ്ഞാപനപ്രകാരം 13 വില്ലേജുകളാണ് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. ഈ കരടു വിജ്ഞാപനത്തിലുണ്ടായിരുന്ന ജനവാസ കേന്ദ്രങ്ങളെയെല്ലാം 2014ലെ ഭേദഗതിയിലൂടെ ഒഴിവാക്കിയതാണ്. വീണ്ടും ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാംങ്മൂലം ജനങ്ങളെ വഞ്ചിക്കുന്നതാണെന്നാണ് കര്‍ഷക കോണ്‍ഗ്രസിന്റെ പക്ഷം. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് കര്‍ഷക കോണ‍്ഗ്രസിന്റെ പ്രധാന ആവശ്യം. ഇതിന് തയാറായില്ലെങ്കില്‍ സമരത്തിനിറങ്ങും. ഇതിന്റെ തുടക്കമായി 13 വില്ലേജുകളിലെയും കര്‍ഷകരെ ബോധവത്കരിക്കാണ് ഇവരുടെ ശ്രമം.

Top