മധ്യപ്രദേശിന്റെ ഉന്നതിക്ക് പശു മന്ത്രാലയം വേണമെന്ന് പശു സംരക്ഷണ സമിതി ചെയര്‍മാന്‍

ഭോപാല്‍: മധ്യപ്രദേശിന്റെ ഉന്നതിക്ക് പശു മന്ത്രാലയം വേണമെന്ന് പശു സംരക്ഷണ സമിതി ചെയര്‍മാന്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ ഗോസേവയുടെ ഡയരക്ടറേറ്റ് ഉണ്ടെങ്കില്‍ ഇവിടെ മന്ത്രായലയം ആവാമെന്നാണ് സ്വാമിയുടെ വിശദീകരണം. മാത്രമല്ല മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പശുക്കളെ അങ്ങേഅറ്റത്തെ ആദരവോടെ സംരക്ഷിക്കുന്നവനാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ചൗഹാന്‍ തന്റെ വീട്ടില്‍ പശുക്കളെ സംരക്ഷിക്കുന്നതു പോലെ സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കാനായാല്‍ അത് പുതുതലമുറക്ക് പ്രചോദനമാവുമെന്നും സ്വാമി പറഞ്ഞു.

Loading...
Loading...
Top