അഭിനന്ദന്‍ പിടിയിലാകും മുമ്പ് പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്ഥാന്‍റെ പിടിയിലായ എയര്‍വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. അതേസമയം, ബുധനാഴ്ച പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ചത് അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാകിസ്ഥാന്റെ പിടിയിലായതെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.

വ്യാഴാഴ്ച്ച ഡെല്‍ഹിയില്‍ നടന്ന പ്രതിരോധ സേനാവക്താകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Loading...
Loading...
Top