Month: May 2016

‘മോദി പ്രധാനമന്ത്രിയാണ്’, ചക്രവര്‍ത്തിയല്ലെന്ന് സോണിയാ ഗാന്ധി

ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്നാല്‍ ഹെന്‍ഷായെ (ചക്രവര്‍ത്തി)യെപ്പോലെയാണ്‌പെരുമാറുന്നതെന്നും കാണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റൊരിടത്തും താന്‍ കണ്ടിട്ടില്ലാത്ത അവസ്ഥയാണിത്. ഇവിടെയൊരു പ്രധാന മന്ത്രിയുണ്ട്. അദ്ദേഹം ശഹെന്‍ഷയല്ല. പ്രധാനമന്ത്രിയാണ്. എന്നാല്‍ മന്ത്രിമാര്‍ ചക്രവര്‍ത്തിയുടെ പരിവേഷമാണ് മോദിക്ക് നല്‍കിയിരിക്കുന്നതെന്നും സോണിയ ആരോപിച്ചു. രാജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിക്കുകയും വരള്‍ച കാരണം കര്‍ഷകര്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ ബിജെപി സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ പേരില്‍ ദൂര്‍ത്ത് കാണിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു […]

കെജ്രിവാളിനെതിരായ അപകീര്‍ത്തി കേസ് കോടതി തള്ളി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍്ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി. മോദി രാജ്യദ്രോഹിയാണെന്നും മാനസിക രോഗിയാണെന്നുമായിരുന്ന കേസിനാസ്പദമായ സോഷ്യല്‍ മീഡിയ പരാമര്‍ശം. അഡ്വക്കേറ്റ് പ്രദീപ് ദ്വിവേദിയായിരുന്നു കെജ്രിവാളിനെതിരെ പരാതി നല്‍കിയത്. കെജ്രിവാളിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ രാജേന്ദര്‍ കുമാറിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതുമായി ബന്ധ്പപെട്ടാണ് കെജ്രിവാള്‍ മോദിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 124 […]

വിമാനത്തില്‍ പതിമൂന്നുകാരിക്കു നേരെ ലൈഗീകാതിക്രമം; ബിജെപി നേതാവ് അറസ്റ്റില്‍

അഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ പതിമൂന്നു വയസ്സുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ പ്രദാശിക ബിജെപി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ നിന്നും പതിമൂന്നുകാരിയെ ലൈംഗാകമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ ബിജെപി ഗാന്ധിനഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റായ അശോക് മക്‌വാനയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന യാത്ര ചെയ്തപ്പോഴാണ് ഇയാള്‍ മകളെ ലൈംഗീക ചൂഷണത്തിനിരയാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രേഖകള്‍ […]

ഡീസല്‍ കാറുകള്‍ക്ക് വ്യാപക നിരോധനമില്ലെന്ന് ഹരിത ട്രൈബ്യൂണല്‍; അന്തരീക്ഷ മലിനീകരണത്തിന്റെ വിവരം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം

ദില്ലി: ഡീസല്‍ കാറുകള്‍ക്ക് വ്യാപക നിരോധനമില്ലെന്ന് ദേശീയ ഹരിത ട്രൈബൂണല്‍. എല്ലാ നഗരങ്ങളുടെയും അന്തരീക്ഷ മലിനീകരണത്തിന്റെ വിവരം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എല്ലായിടത്തും ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഗുണകരമാവില്ലെന്നും വിദേശ നിക്ഷേപത്തെ അടക്കം ഇതു ബാധിക്കുമെന്നും കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. 10 വര്‍ഷം പഴക്കമുള്ളതും 2000 സി.സിയില്‍ കൂടുതലുമുള്ള […]

ദാദ്രി സംഭവം: അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ബീഫ് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ബീഫ് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പിന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമായാണ് ഫോറന്‍സിക് റിപോര്‍ട്ട്. വെറ്ററിനറി വകുപ്പിനു കീഴിലുള്ള മധുര വെറ്ററിനറി ഫോറന്‍സിക് ലാബാണ് പരിശോധന നടത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ പശുവിന്റെയോ പശു കിടാവിന്റെയോ മാംസമാണെന്നാണ്  സ്ഥിരീകരണം. പ്രദേശത്തു നിന്നും കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ ഗ്രാമവാസികള്‍ […]

ഒടുവില്‍ വിളിയെത്തി; ബ്രസീലിനായി കോപ കളിക്കാന്‍ കക്കയും

റിയോ: ബ്രസീലിനെ സ്‌നേഹിക്കുന്ന കാല്‍പന്താരാധകരെയെല്ലാം സന്തോഷ കൊടുമുടിയിലെത്തിച്ച വാര്‍ത്തയായിരുന്നു കക്കയുടെ ദേശീയ ടീമിലേക്കുളള മടങ്ങിവരവ്. തന്റെ 34ം വയസ്സിലാണ് കക്ക കോപ അമേരിക്ക ടൂര്‍ണ്ണമെന്റ് കളിക്കാന്‍ ബ്രസീല്‍ ടീമില്‍ മടങ്ങിയെത്തുന്നത്. കോപ്പക്ക് പ്രഖ്യാപിച്ചിരുന്ന ബ്രസീല്‍ സംഘത്തില്‍ കക്കയുണ്ടായിരുന്നില്ല. പക്ഷേ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബയേണ്‍ മ്യൂണിച്ചിന്റെ മധ്യനിരക്കാരന്‍ ഡഗ്ലസ് കോസ്റ്റക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് കക്ക ടീമിലെത്തിയിരിക്കുന്നത്. എപ്പോഴും ദേശീയ ടീമില്‍ കളിക്കുന്നത് മികച്ച അനുഭവമാണ് എന്നാല്‍ ഇപ്രാവശ്യം ഏറെ വ്യത്യസ്തമായിരുന്നു, എന്തുകൊണ്ടെന്നാല്‍ […]

സച്ചിന്‍ നാളെ കേരളത്തില്‍; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പങ്കാളിയെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് ടീം സഹ ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാളെ തിരുവനന്തപുരത്ത് എത്തും. ഐഎസ്എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ താരം പ്രഖ്യാപിച്ചേക്കും. ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ സച്ചിനാകും പ്രഖ്യാപനം നടത്തുക. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സിനിമ മേഖലയുമായി ബന്ധപ്പെട്ട ചില വ്യവസായികളും ടീമില്‍ നിക്ഷേപം നടത്തുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി സച്ചിന്‍ […]

യൂറോപ്യന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ ബൂട്ടണിഞ്ഞ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍

ന്യൂഡല്‍ഹി: യൂറോപ്പിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിച്ച് ചരിത്രമെഴുതി ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. നോര്‍വീജിയന്‍ ടോപ് ഡിവിഷന്‍ ലീഗായ ‘ടിപ്പെലിഗെയ്‌നില്‍’ സ്റ്റാബെക് എഫ്.സിക്കുവേണ്ടിയാണ് ഗുര്‍പ്രീത് അരങ്ങേറ്റം കുറിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഫുട്ബാളര്‍ യൂറോപ്യന്‍ ലീഗില്‍ കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ടീമിന്റെ വല ഭദ്രമായി കാത്തുസൂക്ഷിച്ച ഗുര്‍പ്രീത് മത്സരം സ്വന്തം ടീം 5-0ത്തിന് ജയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ലീഗില്‍ തരംതാഴ്ത്താതിരിക്കാനുള്ള പോരാട്ടത്തിലാണ് കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായ […]

അന്ന് റൂബിയോക്ക് ഡൊണാള്‍ഡ് ട്രംപ് ‘ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവന്‍’; ഇപ്പോള്‍ പറയുന്നു, ട്രംപാണ് പ്രസിഡന്റാവാന്‍ യോഗ്യനെന്ന്!

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രപസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതല്‍ വ്യവസായി ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമച്ചിവരൊക്കെ ഇപ്പോള്‍ സ്തുതിപാടകരായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എതിര്‍ത്തിരുന്നവരെല്ലാം മറുകണ്ടം ചാടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശത്തില്‍ ട്രംപിന്റെ എതിരാളിയായ മാര്‍ക്കോ റൂബിയോ ആണ് ഇതില്‍ പ്രധാനി. ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവനെന്ന് ട്രംപിനെ വിളിച്ച റൂബിയോ മാസങ്ങള്‍ക്ക് ഇപ്പുറം അഭിപ്രായം തിരുത്തി. പ്രസിഡന്റാകാന്‍ യോഗ്യന്‍ ഡൊണാള്‍ഡ് ട്രംപ് തന്നെയാണെന്നാണ് റൂബിയോയുടെ ഇപ്പോഴത്തെ നിലപാട്. […]

‘ഇവള്‍, ഈ അടിമ വില്‍പനയ്ക്ക്’; ഫെയ്‌സ്ബുക്ക് ഫോട്ടോ തലക്കെട്ടിങ്ങനെ; ലൈംഗിക അടിമകളെ ഓണ്‍ലൈനിലും വില്‍പനയ്ക്ക് വെച്ച് ഐഎസ്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂരതയ്ക്ക് അറുതിയില്ല. ആളുകളെ ദാരുണമായി കൊന്നൊടുക്കുന്നതിലും സ്ത്രീകളെ ലൈംഗിക അടിമകളാക്കി വില്‍പന ചരക്കാക്കുന്ന ഭീകരതയ്ക്കും ഐഎസ് തുടക്കമിട്ടിട്ട് നാളുകളേറെയായി. ഹീനകൃത്യങ്ങള്‍ പുതിയ തലത്തിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ഭീകരരുടെ ശ്രമമാണ് ലൈംഗിക അടിമകളെ ഓണ്‍ലൈനായി വില്‍പനയക്ക് വെച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. 18 വയസു പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പമുള്ള ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു ഇവള്‍ വില്‍പനയ്ക്ക്, അടിമയെ വാങ്ങാന്‍ ആഗ്രഹിക്കുന്ന സഹോദരന്‍മാര്‍ക്കായി ഇവള്‍ ഈ അടിമ, ഇതിന് 8000 […]