Month: September 2016

ഫീസ് വര്‍ധിപ്പിച്ച തീരുമാനം അംഗീകരിക്കാനാകില്ല: കെ.എം.മാണി

കൊല്ലം • സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് (എം) ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ടാണു 47000 രൂപ ഫീസ് വര്‍ധിപ്പിച്ചത്. ഇടതു സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 65000 രൂപ വര്‍ധിപ്പിച്ചു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണു നിയമസഭ ബഹിഷ്കരിച്ച യുഡിഎഫിന് പാര്‍ട്ടി […]

മലപ്പുറത്ത് സ്കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

സ്കൂള്‍ കോമ്ബൗണ്ടിനകത്തു വച്ചുതന്നെയാണ് അപകടമുണ്ടായത് കോട്ടപ്പടി: മലപ്പുറം കോട്ടപ്പടിയില്‍ സ്കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. കോട്ടപ്പടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ്സ് വിദ്യാര്‍ഥിനി സിത്താരയാണ് മരിച്ചത്. സ്കൂള്‍ കോമ്ബൗണ്ടിനകത്തു തന്നെയാണ് സംഭവം. വൈകിട്ട് നാലിന് സ്കൂള്‍ വിട്ട ഉടനെയാണ് അപകടമുണ്ടായത്. കുട്ടികളെ കയറ്റിയ ശേഷം പുറപ്പെടാന്‍ ഒരുങ്ങിയ ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. വഴിയിലുണ്ടായിരുന്നവരെ ഇടിച്ച ബസ് പിന്നീട് മരത്തിലിടിച്ചു നിന്നു. ബസ്സിടിച്ച സിത്താരയ്ക്ക് ഗുരുതര […]

കശ്മീരില്‍ സിആര്‍പിഎഫിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ഭീകരര്‍ വനത്തിനകത്തു നിന്ന് വെടിവെക്കുകയായിരുന്നു കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മിന്നലാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത തുടരവെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ […]

ഭീകരര്‍ക്കെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കാത്തത് നിര്‍ഭാഗ്യകരം; സിപിഎമ്മിന്റെ കൂറ് ആരോട്?: സുധീരന്‍

തിരുവനന്തപുരം• ഭീകരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്ബൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സിപിഎം നിലപാട് നിര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുമുള്ള സൈനിക നടപടിയെ രാഷ്ട്രീയവൈരം മറന്ന് എല്ലാവരും പിന്തുണയ്ക്കേണ്ട സന്ദര്‍ഭമാണിത്. ഈ അവസരത്തില്‍ നയതന്ത്രജ്ഞരുടെ സ്വരത്തിലാണ് സിപിഎം പൊളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണങ്ങള്‍ വന്നിരിക്കുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ച ചരിത്രവും […]

സുധീഷ്‌ മിന്നിക്ക് വധഭീഷണിയുമായി സംഘപരിവാര്‍..രക്തസാക്ഷിയാവാന്‍ ഞാന്‍ തയ്യാറെന്ന് സുധീഷ്‌ മിന്നി

സംഘ പരിവാര്‍ സംഘടന വിട്ട് സി.പി.എമ്മിലേക്ക് വന്നസുധീഷ്‌ മിന്നിക്ക് വധഭീഷണിയുമായി സംഘപരിവാര്‍..രക്തസാക്ഷിയാവാന്‍ ഞാന്‍ തയ്യാറെന്ന് സുധീഷ്‌ മിന്നി ഒക്ടോബര്‍ 1-0 ന് കാസര്‍ഗോഡ് സംഘപരിവാര്‍ വിട്ട് സി.പി.എമ്മിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത് സുധീഷ്‌ മിന്നി;ഫെസ്റ്റിവല്‍ ബുക്കിലൂടെയാണ് തനിക്ക് വധ ഭീഷണി ഉണ്ടെന്ന കാര്യം അറിയിച്ചത് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം സംഘനേതൃത്വം വ്യാപകമായി പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിനെ ക്കുറിച്ച്…. എനിക്കറിയാം നിങ്ങൾ എന്റെ ശരീരത്തെ മരണം പുതപ്പിക്കുമെന്ന്… ആ മരണം കാത്തിരിക്കുന്ന […]

ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജം; വെളിപ്പെടുത്തലുമായി യുവാവ്

ഇന്ത്യന്‍ സൈനത്തിനെതിരെ താന്‍ പോസറ്റിട്ടുവെന്ന് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ഇതു സംബന്ധിച്ച്‌ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും ഫേസ്ബുക്കില്‍ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഷാഹു അമ്ബലത്ത് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സൈന്യത്തെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സൈനിക നീക്കത്തെ അഭിനന്ദിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷാഹു അമ്ബലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന […]

തിരിച്ചടിയോടെ കൈയടികള്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാക്കിസ്ഥാന്‍ പിടിയിലായ സൈനികനെ ഉടനെ മോചിപ്പിക്കുമെന്നു രാജ് നാഥ് സിംഗ്

ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാക് ഭീകര ക്യാപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 22കാരനായ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം പിടികൂടിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണു പാക് സൈന്യത്തിന്റെ പിടിയിലുള്ളത്. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതിനാണു […]

മദ്യവില കുത്തനെ കൂട്ടി സര്‍ക്കാര്‍; പുതുക്കിയ വില ഒക്ടോബര്‍ മൂന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം• മദ്യവില കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ബവറിജസ് കോര്‍പറേഷന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. മദ്യക്കമ്ബനികള്‍ക്ക് എംആര്‍പി വിലയില്‍ വര്‍ധന വരുത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ബവറിജസ് കോര്‍പറേഷന്‍ പുറത്തിറക്കി. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും പ്രമാണിച്ച്‌ അടുത്ത രണ്ടുദിവസം മദ്യശാലകള്‍ക്ക് അവധിയായതിനാല്‍, ഒക്ടോബര്‍ മൂന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വരും. പുതുക്കിയ വിലപ്രകാരം 750 മില്ലിലീറ്ററിന്റെ കുപ്പിക്ക് 20 മുതല്‍ 80രൂപ വരെ വില വര്‍ധിക്കും. […]

കാവേരി: കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ആവര്‍ത്തിച്ച്‌ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറാകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ദില്ലി: കര്‍ണാടക സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഒക്ടോബര്‍ നാലിനകം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.കര്‍ണാടകത്തിന്റെ എതിര്‍പ്പുകള്‍ തള്ളി കാവേരിയില്‍ നിന്ന് തമിഴ്നാട്ടിന് വെള്ളം നല്‍കണമെന്ന് വീണ്ടും സുപ്രീംകോടതി ഉത്തരവിട്ടു. ആവര്‍ത്തിച്ച്‌ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും കര്‍ണാടക […]

പാകിസ്ഥാന്‍ ഒന്നു അനങ്ങിയാല്‍ ഇന്ത്യ അറിയും; പാക്ക് നീക്കങ്ങള്‍ ഒപ്പിയെടുത്ത് സൈനീകര്‍ക്ക് നല്‍കുന്നത് ഇവര്‍…

ജമ്മുകശ്മീര്‍ : പാകിസ്ഥാന്‍ ഒന്ന് അനങ്ങിയാല്‍ അത് തിരിച്ചറിയാനുള്ള വിദ്യകള്‍ ഇന്ന് ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങളെപ്പറ്റി നമുക്ക് വ്യാകുലപ്പെടേണ്ടതുമില്ല പാക് സൈന്യത്തിന്‍റെയും ഭീകരരുടെയും നീക്കങ്ങള്‍ ഇന്ത്യന്‍ സൈനീക ഉപകരണങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ടെന്നാണ് ഐഎസ്‌ആര്‍ഒ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. കാര്‍ട്ടോസാറ്റ് ഉപഗ്രഹമാണ് പാക് നീക്കങ്ങള്‍ കൃത്യമായി പിടിച്ചെടുത്ത് സൈന്യത്തിന് കൈമാറുന്നത്. പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും […]