രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് വന്‍കവര്‍ച്ചകളാണ് ഉണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ പതിനഞ്ചംഗ സംഘമാണ് കവര്‍ച്ചക്കാര്‍. ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷണ പരമ്പര നടന്നിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. വാളുകള്‍ അടക്കം മാരകായുധങ്ങളുമായിട്ടാണ് കവര്‍ച്ചാസംഘം ഇരച്ചെത്തുന്നത്. വൃദ്ധജനങ്ങള്‍ അടക്കമുള്ള വീട്ടുകാരെ ആക്രമിച്ചും ബന്ദിയാക്കിയുമാണ് മോഷ്ടാക്കള്‍ വീടുകള്‍ക്കുള്ളില്‍ അഴിഞ്ഞാടിയത്. ജനങ്ങള്‍ ഭയചകിതരായി നില്‍ക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറുന്ന ദയനീയ സ്ഥിതി ഞെട്ടിപ്പിക്കുന്നു. കവര്‍ച്ചക്കാരെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാത്തത്തിലൂടെ അഭ്യന്തരവകുപ്പിന്റെ പരാജയമാണ് വ്യക്തമാകുന്നത്.

Loading...
Loading...
Top