കെ.എം മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച്‌ കാനം; എല്‍.ഡി.എഫ് വിട്ടവര്‍ വന്നോട്ടെ, അവസരവാദികളെ വേണ്ട

തിരുവനന്തപുരം : കെ.എം മാണിയെ ഇടതു മുന്നണിയ്ക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫ് വിട്ടുപോയവര്‍ തിരികെ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ച്‌ മുന്നണി വികസിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കാനം പറഞ്ഞു.

മുന്നണിയില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സിപിഐയ്ക്ക് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെ.ഡി.യു, ആര്‍.എസ്.പി തുടങ്ങി എല്‍.ഡി.എഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട.

ആര്‍.എസ്.പിയ്ക്കും ജെ.ഡി.യുവിനും തിരിച്ചു വരാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും എന്നാല്‍, കെ.എം മാണി എല്‍.ഡി.എഫില്‍ നിന്നു പോയ ആളല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം വ്യക്തമാക്കി.

Loading...
Loading...
Top