ഐഎഫ്എഫ്കെ കുടിച്ചുകൂത്താടാനുള്ള വേദിയെന്ന് ബിജെപി ചലച്ചിത്രമേളയെയും ഡെലിഗേറ്റുകളെയും ആക്ഷേപിച്ചതിനെതിരെ വ്യാപകപ്രതിഷേധം

ഐഎഫ്എഫ്കെ കുടിച്ചുകൂത്താടാനുള്ള വേദിയെന്ന് ബിജെപി

ചലച്ചിത്രമേളയെയും ഡെലിഗേറ്റുകളെയും ആക്ഷേപിച്ചതിനെതിരെ വ്യാപകപ്രതിഷേധം

സംഘികൾക്ക് സിനിമ എന്നാൽ എന്താണെന്ന് രാജ്യം ഇപ്പോൾ കാണുന്നുണ്ട്. സെൻസറിംഗും വെട്ടിനിരത്തലും ഒക്കെയാക്കി തങ്ങളിഷ്ടപ്പെടുന്ന കാര്യങ്ങൾ കാട്ടിയാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എസ് ദുർഗയ്ക്കും പത്മാവതിക്കുനൊക്കെ നേരിടുന്നത് ഇതുതന്നെ. ഇപ്പോളിതാ ഐഎഫ് എഫ്കെയ്ക്കെതിരെയാണ് ബിജെപി വാളെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ബിജെപിയുടെ നെഞ്ചുപിളർക്കുന്ന പ്രസംഗം പ്രകാശ് രാജ് നടത്തിയിരുന്നു. അന്ന് തുടങ്ങിയ അസഹിഷ്ണുതയാണ് ഇന്ന് വി മുരളീധരൻ പ്രകടിപ്പിച്ചിരിക്കുന്നത്. സംഘികൾ ഉൾപ്പെടെ പലരും ഡെലിഗേറ്റുകളായിരുന്നു. അവരെയുൾപ്പെടെ അപമാനിക്കുകയാണ് ബിജെപി നേതൃത്വം

ഓഖി ദുരന്തം നടന്ന പ്രദേശത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം അകലെ‌ സിനിമാ പഠനമെന്ന വ്യാജേന ചലച്ചിത്ര മേള നടത്തിയതെന്നാണ് ദേശീയ നിർവാഹകസമിതിയംഗം വി മുരളീധരന്റെ അഭിപ്രായം. ഗൗരവപരമായ ചലച്ചിത്ര പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പകരം കുടിച്ച് കൂത്താടാനുള്ള വേദിയായി ഇത് മാറിയെന്നും അദ്ദേഹം വിലയിരുത്തുന്നു. ഉദ്ഘാടനത്തിന് മെഴുകുതിരികത്തിച്ച് ദു:ഖം അഭിനയിച്ച ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും പഞ്ചനക്ഷത്രഹോട്ടലുകളില്‍ മദ്യസത്കാരത്തിന് ചെലവഴിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും മുരളീധരൻ തള്ളുന്നു.

ബിജെപിയിടെ അസഹിഷ്ണിത വ്യക്തമാക്കുകയാണ് വി മുരളീധരൻ. മഹിളാമോർച്ച സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്

Loading...
Loading...
Top