റേഷൻ കട അനുവദിക്കാൻ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു സിപിഐ മണ്ഡലം കമ്മറ്റി അംഗത്തിനെതിരെ പരാതി;നില നില്‍പ്പിന് കൈക്കൂലി ആവശ്യപ്പെടുന്ന പാര്‍ട്ടി മാത്രം ആയി മാറിയോ സി.പി.ഐ

പട്ടികവർഗക്കാർക്ക് സംവരണം ചെയ്യപ്പെട്ട റേഷൻ കട ലൈസൻസ് വിതരണം ചെയ്യുന്നതിനും സിപിഐ നേതാവ് കൈക്കൂലി ചോദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്ത്. എടവണ്ണ ഗ്രാമപഞ്ചായത്തിലെ ഇ.കെ നൗഷാദ് എന്ന വ്യക്തിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.


സിപിഐ യുടെ മണ്ഡലം കമ്മറ്റിയംഗം മൊയ്തീൻകുട്ടിയാണ് കടക്ക് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യഘടു ആയ പതിനായിരം രൂപ നൽകിയിട്ടുണ്ടെന്നും ഇനിയുള്ള പതിനായിരം ലൈസൻസ് കിട്ടിയതിന് ശേഷം നൽകാനാണ് കരാറെന്നും പരാതിയിൽ പറയുന്നുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ട തന്റെ സുഹൃത്തിന് വേണ്ടിയാണ് അപേക്ഷ നൽകിയതെന്നും നൗഷാദ് പറയുന്നു.

എന്നാൽ കൈക്കൂലി നൽകിയിട്ടും ലൈസൻസ് തന്നില്ലെന്ന് നൗഷാദ് പറയുന്നു. പലപ്പോഴും മൊയ്തീൻകുട്ടിയെ നേരിട്ട് കണ്ടപ്പോഴും ഇപ്പോ ശരിയാക്കിതരാമെന്ന് പറഞ്ഞ് മടക്കിയയക്കുകയായിരുന്നു ഉണ്ടായതെന്നും നൗഷാദ് പറയുന്നുണ്ട്.

20000 രൂപ കൈക്കൂലി ചോദിച്ചപ്പോൾ തന്നെ സിപിഐ നേതാക്കളൊക്കെ ഇങ്ങനെ ചോദിക്കുന്നത് ശരിയാണോ എന്ന് അന്വേഷിച്ചിരുന്നെന്നും അപ്പോൾ ഇതിന്റെ പങ്ക് തനിക്ക് മാത്രമല്ലെന്നും തനിക്ക് മേലെയുള്ളവർക്കും കൂടിയാണെന്നുമാണ് മറുപടി ലഭിച്ചതെന്നുമാണ് ഇയാൾ പറയുന്നത്.

Loading...
Loading...
Top