സമാപനവേദിയിൽ ഒന്നാം നിരയിൽ സീറ്റില്ല രാഹുലിനെ സ്വീകരിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ കയറ്റിയില്ല വിഎം സുധീരൻ പടയൊരുക്കം സമാപനം ബഹിഷ്കരിക്കാൻ കാരണമിങ്ങനെ

സമാപനവേദിയിൽ ഒന്നാം നിരയിൽ സീറ്റില്ല

രാഹുലിനെ സ്വീകരിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ കയറ്റിയില്ല

വിഎം സുധീരൻ പടയൊരുക്കം സമാപനം ബഹിഷ്കരിക്കാൻ കാരണമിങ്ങനെ

പടയൊരുക്കത്തിന്റെ ആദ്യ സമാപനവേദി അറബിക്കടലും ഓഖിയും കൊണ്ടുപോയി. രാഹുൽ ഗാന്ധി വന്ന് രണ്ടാം പരിപാടി നടത്തുയപ്പോൾ അത് ജഗപൊകയായി. പടയൊരുക്കം എന്ന പേര് അന്വർത്ഥമാക്കി പടവെട്ടി കെ എസ് യൂക്കാർ. എന്നാൽ ഇതിനിടയിൽ രണ്ടുപേരുടെ അസാന്നിധ്യം ശ്രദ്ധേയമായി. വീരൻ മുന്നണി മാറ്റ ത്തിന്റെ സൂചന നൽകിയാണ് വിട്ടുനിന്നത്. മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ വിഎം സുധീരനോ? അദ്ദേഹം വിട്ടുനിന്നതിന് പിന്നിലെ കാരണമെന്ത്?


പടയൊരുക്കത്തിന്റെ സമാപനത്തിൽ നിന്നും വിഎം സുധീരൻ പിൻവാങ്ങിയത് കെപിസിസിയിൽ നിന്നുള്ള അവഗണന മൂലമെന്നാണ് സുധീരനോട് അടുപ്പമുള്ളവർ പറയുന്നത്. രണ്ട് കാരണങ്ങളാണ് സുധീരനെ ചൊടിപ്പിച്ചതത്രേ. വിമാനത്താവളത്തിൽ രാഹുൽഗാന്ധിയെ സ്വീകരിക്കുന്നതിനുള്ള പട്ടികയിൽ സുധീരനെ ഒഴിവാക്കിയതാണ് വിട്ടുനിൽക്കാനുള്ള പ്രധാന കാരണം. എയർപോർട്ട് മാനേജർ പരിചയപ്പെടുത്തിയിടുത്തിയിട്ടും പട്ടികയിൽ പേരു ഇല്ലാത്തതുമൂലം സുധീരനെ എസ്പിജി തടഞ്ഞു. ഇതേത്തുടർന്ന് സുധീരൻ വിമാനത്താവള ത്തിന് പുറത്തുനിൽക്കേണ്ടിവന്നു

യു.ഡി.എഫ് പരിപാടിയായതിനാൽ ഘടകകക്ഷികൾക്കും പരിഗണന നൽകണം. അതിനാൽ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍ക്ക് വേദിയില്‍മുന്‍നിരയില്‍ ഇരിപ്പിടം നല്‍കാനാകില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതും സുധീരനെ ചൊടിപ്പിച്ചെന്ന് പറയപ്പെടുന്നു

രാഹുൽഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആദ്യമെത്തിയത് സുധീരനായിരുന്നു. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ എത്തിയതോടെ എസ്പിജി തടഞ്ഞു. കെപിസിസി നൽകിയ പട്ടികയിൽ സുധീരന്റെ പേരില്ലെന്നായിരുന്നു എസ്പിജിയുടെ വിശദീകരണം. തുടർന്ന് എയർപോർട്ട് മാനേജർ പരിചയപ്പെടുത്തിയെങ്കിലും എസ്പിജി വഴങ്ങിയില്ല.ഇതോടെ എയർപോർട്ട് മാനേജരുടെ മുറിയിൽ സുധീരൻ കാത്തിരുന്നു. എറെ വൈകിയാണ് അദ്ദേഹത്തിന് വിമാനത്താവളത്തിൽ പ്രവേശിക്കാനായത്.

ഇക്കാര്യം സുധീരൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിലാണ് സുധീരൻ. പടയൊരുക്കം പുതിയ പടപ്പുറപ്പാടിനാണ് വഴിവെച്ചിരിക്കുന്നതെന്ന് ചുരുക്കം. എങ്കിലും സ്റ്റേജിലെ സീറ്റിന്റെ പേരിലൊക്കെ ബഹിഷ്കരണം നടത്തുന്ന നേതാക്കളുണ്ടല്ലോ എന്നതാണ് ഏറ്റവും വലിയ തമാശ

Loading...
Loading...
Top