ലീഗ് പ്രവര്‍ത്തകന്‍റെ കൊലാപാതകം:മണ്ണാര്‍കാട്ട് ഹര്‍ത്താല്‍ ആരംഭിച്ചു ;പിന്നില്‍ സിപിഐ എന്ന് ലീഗ്

പാ​ല​ക്കാ​ട്: കു​ന്തി​പ്പു​ഴ സ്വ​ദേ​ശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സ​ഫീ​ര്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ലീഗ് മണ്ണാര്‍കാട് നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.


രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ല്‍ ക​യ​റി ഞായറാഴ്ച വൈ​കി​ട്ട് ഒ​ന്‍പ​തോ​ടെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു. സിപിഐയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ ആരോപണം.

Top