എ​ടി​എ​മ്മി​ല്‍ നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​പോ​യ 98 ല​ക്ഷ​വു​മാ​യി ഡ്രൈ​വ​ര്‍ മു​ങ്ങി

വ​സ്ത്ര​പു​ര്‍: എ​ടി​എ​മ്മി​ല്‍ നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​പോ​യ 98 ല​ക്ഷം രൂ​പ​യു​മാ​യി ജീ​വ​ന​ക്കാ​ര​ന്‍ ഒ​ളി​ച്ചോ​ടി. ഗു​ജ​റാ​ത്തി​ലെ വ​സ്ത്ര​പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ല​ഭി​ച്ച​ത്.

എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്ന ഒ​രു സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യി​ലെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് പ​ണ​വു​മാ​യി മു​ങ്ങി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​രെ മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം ന​ല്‍​കി​ മയക്കിയ ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്.

മൂ​ന്നു പേ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും വ​സ്ത്ര​പു​ര്‍ എ​സ്‌ഐ എം.​എം.​ജ​ഡേ​ജ പ​റ​ഞ്ഞു.

Top