ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ; ജംഷദ്പുര്‍ എഫ്.സിക്ക് അപ്രതീക്ഷിത തോല്‍വി

വിജയത്തോടെ സെമിഫൈനലിലേക്ക് മുന്നേറാനൊരുങ്ങിയിറങ്ങിയ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് ഐ.എസ്.എല്ലില്‍ അപ്രതീക്ഷിത തോല്‍വി.

കലിംഗ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍, നേരത്തേതന്നെ സെമിഫൈനല്‍ ഉറപ്പിച്ച ബെംഗളൂരു എഫ്.സി. മടക്കമില്ലാത്ത രണ്ട് ഗോളിന് അവരെ ഞെട്ടിക്കുകയായിരുന്നു.

ഒന്നാം പകുതിയില്‍ മിക്കുവും(23-പെനാല്‍ട്ടി) സുനില്‍ ഛേത്രിയും(34) നേടിയ ഗോളുകളാണ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്. ജംഷേദ്പൂരിന്റെ തോല്‍വി കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ സെമിപ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടിയിട്ടുണ്ട്.

പുണെയില്‍ നടന്ന കളിയില്‍ ആതിഥേയരായ പുണെ സിറ്റി എഫ്.സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത്(4-0) എഫ്.സി. ഗോവ സെമിഫൈനല്‍ സാധ്യത സജീവമാക്കി.

മാനുവല്‍ ലാന്‍സറോട്ടി(28-പെനാല്‍ട്ടി), ഹ്യൂഗോ ബൗമൂസ്(48), ഫെറാന്‍ കോറോമിനാസ്(58, 65-പെനാല്‍ട്ടി) എന്നിവരുടെ ഗോളുകളാണ് ഗോവയ്ക്ക് വമ്ബന്‍ ജയം സമ്മാനിച്ചത്.

തോല്‍ക്കാതിരുന്നാല്‍ സെമിഫൈനല്‍ ഏറക്കുറെ ഉറപ്പാകുമായിരുന്ന പുണെയ്ക്ക് അവസാന കളിയില്‍ ജയിച്ചേ തീരൂ.

Top