ഇന്ത്യയിൽ മോദി സർക്കാർ അധികാരത്തിൽ വന്ന ആദ്യ മൂന്ന് വർഷം ആത്മഹത്യ ചെയ്തത് 26,500 വിദ്യാർത്ഥികൾ.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യത്ത് 26,500 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര മന്ത്രി രാജ്യസഭയെ അറിയിച്ചു. 2016 ൽ 9,474 വിദ്യാർത്ഥികളും 2015 ൽ 8,934 പേരും 2014 ൽ 8,068 പേരും ആത്മഹത്യ ചെയ്തതായി കേന്ദ്രമന്ത്രി ഹൻസ്രാജ് ഗംഗാറാം അഹിർ പറഞ്ഞു.

2016 ൽ മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് (1,350). പശ്ചിമബംഗാൾ (1,147), തമിഴ്നാട് (981), മദ്ധ്യപ്രദേശ് (838) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 2015 ൽ മഹാരാഷ്ട്രയിൽ 1,230, തമിഴ്നാട്ടിൽ 955, ഛത്തീസ്ഗഢിൽ 730 കുട്ടികളും പശ്ചിമ ബംഗാളിൽ 676 പേരും ആത്മഹത്യ ചെയ്തു.

ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ദളിത്-ആദിവാസി-മുസ്ലിം വിഭാഗത്തിൽ പെട്ടവരാണ്.

Loading...
Loading...
Top