യെദിയൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച്‌ സിദ്ധരാമയ്യ


ബംഗളൂരു: കര്‍ണാട മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദിയൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

നിയമസഭയില്‍ ഭൂരിപക്ഷമാകണമെങ്കില്‍ 112 എംഎല്‍എമാരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. അതിന് യെദിയൂരപ്പക്ക് സാധിക്കുമോയെന്ന് കണ്ടറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Loading...
Loading...
Top