ലോകത്തിലെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്കാരം കേരളത്തിന്

ലോകത്തിലെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്‌കാരമായ ഗോൾഡ്‌ അവാർഡ് ഫോർ ബെസ്റ്റ് ഇൻ റെസ്പോൻസിബിൾ ടൂറിസം അവാർഡ് കേരളം സ്വന്തമാക്കി.* ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം കാഴ്ച വെച്ച മുന്നേറ്റം പരിഗണിച്ചുള്ള അവാർഡ് ലണ്ടനിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ തന്നെ ഗോൾഡ്‌ അവാർഡ് ഫോർ ബെസ്റ്റ് ഫോർ മാനേജിംഗ് സക്‌സസ് പുരസ്കാരവും കേരളത്തിനാണ്. കുമരകം ടൂറിസം കേന്ദ്രത്തിനാണ് ഈ അവാർഡ്. ബാഴ്സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുമരകം ഈ നേട്ടത്തിന് അർഹമായത്.

ലോക ടൂറിസം മേളകളിലെ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതാണ് വേൾഡ് ട്രാവൽ മാർക്കറ്റ്. പ്രളയം തകർത്ത കേരളത്തിന് അതിജീവനത്തിന് പ്രചോദനമാവുന്നതാണ് ഈ അന്താരാഷ്ട്ര അംഗീകാരം.

Loading...
Loading...
Top