സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തെ നേരത്തെ കണ്ടെത്താനും വേണ്ട മുൻകരുതലുകൾ കൈക്കൊണ്ട് ജീവിത ശൈലി ക്രമപ്പെടുത്തുന്നതിനും നവോദയ സ്തനാർബുദ ബോധവത്കരണക്ലാസ് നടത്തി.

സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തെ നേരത്തെ കണ്ടെത്താനും വേണ്ട മുൻകരുതലുകൾ കൈക്കൊണ്ട് ജീവിത ശൈലി ക്രമപ്പെടുത്തുന്നതിനും ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. നവോദയ അറൈഫി ഏരിയ വനിതാവേദി ഗൾഫ് ഏഷ്യ മെഡിക്കൽ സെൻററിന്റെ സഹകരണത്തോടെ 8-11-18 വ്യാഴാഴ്ച ഗൾഫ് ഏഷ്യ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിച്ച “സ്തനാർബുദ സെമിനാറിൽ ” സ്ത്രീ രോഗ വിദഗ്ദ ഡോ. കൽപ്പന , ഡോ. ആശ എന്നിവർ വിഷയത്തിൽ ബോധവത്ക്കരണ ക്ലാസെടുത്തു. പങ്കെടുത്തവർക്കുള്ള സംശയ നിവാരണ സെഷനിൽ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി

പ്രവാസി കുടുംബിനികൾക്കിടയിൽ മാറി വരുന്ന ആഹാരക്രമങ്ങളും , വ്യായാമരഹിത ജീവിത ശൈലിയും ഗൗരവമായെടുത്ത് അത് ക്രമീകരിക്കണമെന്നും , പ്രായത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്തനാർബുദ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ലളിതമായ സ്വയം പരിശോധനയിലൂടെ കണ്ടെത്തേണ്ട രീതികളും മനസ്സിലാക്കണമെന്നും ഡോ: കൽപ്പന അഭിപ്രായപ്പെട്ടു

നേവൽ ബേസ് യൂനിറ്റ് വനിതാ വേദി കൺവീനർ ശ്രീമതി. മിനി രാമൻ സ്വാഗത പറഞ്ഞ സെമിനാറിൽ അറൈഫി ഏരിയ വനിതാ വേദി കൺവീനർ ശ്രീമതി . സൗമ്യ സരീഷ് മോഡറേറ്റർ ആയി. അവബോധന പരിപാടിക്ക് നേതൃത്വം കൊടുത്ത ഡോ.കൽപ്പനക്ക് കുടുംബ വേദി അറൈഫി ഏരിയ കമ്മിറ്റി അംഗം ശ്രീമതി. തസ്ളീന ഷാജിയും , ഡോ. ആശക്ക് ഏരിയാ ജീവകാരുണ്യ കൺവീനർ ശ്രീമതി. ബ്രിൻസി സുദർശനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. നേവൽ ബേസ് യൂനിറ്റ് പ്രസിണ്ടണ്ട് ശ്രീമതി . ഷീജ സതീഷ് നന്ദിയും പറഞ്ഞു .

നിരവധി സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ നവോദയ കേന്ദ്ര വനിതാ വേദി കൺവീനർ ശ്രീമതി. ഷാഹിദ ഷാനവാസ് കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീമതി.അമൽ ഹാരിസ്, ശ്രീമതി. ശ്രീഹന്ന വിനോദ് എന്നിവരും ടൗൺ ഏരിയാ വനിതാ വേദി കൺവീനർ ശ്രീമതി . രമ്യ ഉണ്ണികൃഷ്ണനും സന്നിഹിതരായി.

Loading...
Loading...
Top