ചോക്ക്ളേറ്റ് പൗഡര്‍, പഞ്ചസാര, ക്രീമുകള്‍ എന്നിവ ചേര്‍ത്ത് പാല് കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…അനാരോഗ്യകരമായ ചേരുവകള്‍ ഒഴിവാക്കി, അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പാല് കുടിക്കൂ..നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്. ഒരു ടീസ്പൂള്‍ മഞ്ഞള്‍പ്പൊടിയോ ഒരിഞ്ച് നീളമുള്ള മഞ്ഞളിട്ടോ 10-15 മിനിറ്റ് വരെ തിളപ്പിച്ച പാല് കുടിച്ചാലുള്ള 9 ഗുണങ്ങള്‍
ചുമയും കോള്‍ഡും അകറ്റാം :ചുമ, കോള്‍ഡ് എന്നീ രോഗങ്ങള്‍ പിടികൂടാതിരിക്കാന്‍ മഞ്ഞള്‍ ഉത്തമ പ്രതിവിധിയാണ്. രോഗസംക്രമം തടയാന്‍ ശരീരത്തെ സജ്ജമാക്കും.
ശരീരത്തെ ശുദ്ധീകരിക്കും: രക്ത ശുദ്ധീകരണത്തിന് നൂറ്റാണ്ടുകളായി ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞള്‍. രക്തചംക്രമണം ത്വരിതപ്പെടുന്ന മഞ്ഞള്‍ ശരീരത്തിലെ ഡ്രെയിനേജ് മെക്കാനിസമായ ലിമ്ഫാറ്റിക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജ്ജിപ്പിക്കും. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയും.വിശദമായി അറിയാന്‍ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക .
സന്ധിവേദന ശമിപ്പിക്കും
ആന്റി ഇന്‍ഫ്ളമേറ്ററിയായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ സന്ധിവാതവും സന്ധിവേദനയും ശമിപ്പിക്കാന്‍ ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് അസ്ഥികളേയും ജോയിന്റുകളേയും കരുത്തുറ്റതാക്കും.
തലവേദനയില്‍ നിന്നും മോചനം
നിരവധി പോഷകഗുണങ്ങള്‍ക്ക് പുറമെ ആന്റിഓക്സിഡന്റുകളുടെ കലവറയായ മഞ്ഞള്‍ തലവേദനയ്ക്കുള്ള പെയിന്‍കില്ലറാണ്.(ശബ്ദ ബാഹുല്യത്താല്‍ ഉണ്ടാകുന്ന തലവേദന).
രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കണോ?
രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. രോഗങ്ങള്‍ക്കെതിരെ പടപൊരുതാന്‍ ശരീരത്ത സജ്ജമാക്കും. മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. അള്‍ഷിമേഴ്സിന് കാരണമാകുന്ന രോഗാണുക്കളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് അടുത്തിടെ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറവാണത്രെ.
പ്രമേഹം തടയും
പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
ഉറക്കം സുഗമമാക്കും
സുഖനിദ്രയ്ക്ക് രാത്രി മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ മതി. പാലില്‍ അടങ്ങിയിട്ടുള്ള സെറോട്ടിനിന്‍ മെലാടൊനിന് എന്നീ പഥാര്‍ത്ഥങ്ങള്‍ മനുഷ്യരുടെ സ്ലീപ്പ് സൈക്കിള്സില് പ്രധാന പങ്കുവഹിക്കുന്നവയാണ്. മഞ്ഞള്‍ മനക്ലേശം കുറയ്ക്കും.
ആര്‍ത്തവകാലത്തെ വേദന കുറയ്ക്കും
സ്ത്രീകള്‍ പ്രതിദിനം മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ആര്‍ത്തവകാലത്തെ വേദനയ്ക്ക് ശമനമുണ്ടാകും.
ശരീരകാന്തി കൂട്ടും
ശരീരത്തിനും നിറവും ശോഭയും നല്കാന് മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ശരീര കാന്തി വര്‍ധിപ്പിക്കും. വാര്‍ധക്യം തടയാനും മഞ്ഞളിന് കരുത്തുണ്ടത്രെ.