സ്വന്തം മത വിശ്വാസം നടത്താൻ പോലീസ് കാവലിൽ കാത്തു നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടു നിങ്ങള്ക്ക് കരളുരുകുന്നുണ്ടോ ? എന്നാൽ വല്ലാതെ ഉരുകണ്ട ; തീവ്രവാദികൾ താവളമുറപ്പിച്ച ഓരോ സ്ഥലത്തും ഇമ്മാതിരി സെന്റി ഫോട്ടോസ് വച്ചാകും അവർ ആ തീവ്രവാദത്തെ നോർമലൈസ് ചെയ്യുന്നതും നേർപ്പിക്കുന്നതും.. സുജ മേനോൻ എഴുതുന്നു

സ്വന്തം മത വിശ്വാസം നടത്താൻ പോലീസ് കാവലിൽ കാത്തു നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടു നിങ്ങള്ക്ക് കരളുരുകുന്നുണ്ടോ ?

എന്നാൽ വല്ലാതെ ഉരുകണ്ട ; തീവ്രവാദികൾ താവളമുറപ്പിച്ച ഓരോ സ്ഥലത്തും ഇമ്മാതിരി സെന്റി ഫോട്ടോസ് വച്ചാകും അവർ ആ തീവ്രവാദത്തെ നോർമലൈസ് ചെയ്യുന്നതും നേർപ്പിക്കുന്നതും..

സുജ മേനോൻ എഴുതുന്നു
സ്വന്തം മതത്തെ കുറിച്ചുള്ള അതിന്റെ നല്ല വശം അറിയാതത്തു കൊണ്ടാണ് അല്ലെങ്കിൽ അതിൽ നിന്ന് മാത്രമാണ് തീവ്രവാദം ഉണ്ടാകുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്..അതിപ്പോൾ താലിബാൻ ആയാലും ആർ എസ് എസ് ആയാലും മാറ്റമില്ല..

ലോകത്തെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങളെ തീവ്രവാദി ആയി ചിത്രീകരിക്കാൻ സമൂഹം ശ്രമിക്കുന്നത് താലിബാൻ അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകളുടെ ഇത്തരം ദുരുപയോഗം കൊണ്ട് മാത്രമാണ്.ലോകത്തു 99 % മുസ്ലിങ്ങളും നല്ലവരാണെന്നിരിക്കെ ബോലോ തക്ബീർ വിളികളുമായി ചാവേർ ബോംബായും മറ്റും ചിതറി തെറിക്കുന്നത്
തക്ബീർ വിളികളും അള്ളാഹു അക്ബർ വിളികളും ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചു പുണ്യമായ വാക്കുകൾ ആണ്..എന്നാൽ ഖുറാന്റെ ബാലപാഠം പോലും അറിയാത്ത തീവ്രവാദികൾ അവരുടെ നേതാക്കളുടെ വാക്കും കേട്ട് സ്വർഗം കിട്ടാൻ ഇറങ്ങി പുറപ്പെടുമ്പോൾ നശിക്കുന്നത് സ്വന്തം ജീവിതവും കുടുംബവും ആണെന്ന് ചിന്തിക്കുന്നില്ല..ചിന്തിക്കാനുള്ള ബുദ്ധി അവരിലേക്ക്‌ എത്തുന്നില്ല എന്നതാണ് സത്യം..അല്ലാഹുവിന്റെ പേരിൽ അവരെ അതിനോടകം തെറ്റിദ്ധരിപ്പിച്ചു തലയിൽ തീവ്രവാദം കുത്തി നിറച്ചു കഴിഞ്ഞിരിക്കും അപ്പോഴേക്കും..മതമാണ് ലോകത്തു ഏറ്റവും കൂടുതൽ വില്പനയുള്ള സാധനം .ഒരു ചിലവുമില്ലാതെ അത് വിറ്റു പോകും ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും മറ്റേത് മതം ആയാലും..
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുക വളരെ വേഗം കഴിയുന്ന ഒന്നാണ്..തങ്ങളുടെ മത വിശ്വാസത്തെ അന്യ മതസ്ഥർ ചോദ്യം ചെയ്യുന്നതോ കളിയാക്കുന്നതോ പലർക്കും ഇഷ്ടപ്പെടില്ല..ആ ഒരു കാര്യം വച്ച് ഇതിനെ മുതലാക്കാൻ ഇറങ്ങി പുറപ്പെട്ടവർ കാര്യങ്ങൾ നേടും.അതിനായി നഷ്ടപ്പെടുത്തുന്നത് ആയിരക്കണക്കിന് ജീവിതങ്ങൾ ആയിരിക്കാം..എന്നാലും തന്റെ മതം ജയിക്കുമല്ലോ എന്ന ചിന്ത ലോകത്തെ മതം അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന മിക്ക രാജ്യങ്ങളുടെയും പതനത്തിനു കാരണമായിട്ടുണ്ട്..സിറിയ പാക്കിസ്ഥാൻ ഇതൊക്കെ ഉദാഹരണം മാത്രം,
ഇന്ത്യയിലെ സ്ഥിതിയും ഇപ്പോൾ മറിച്ചല്ല..നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം ഹിന്ദു രാഷ്ട്രം ആക്കി ഇന്ത്യയെ മാറ്റാനുള്ള പണികൾ പുരോഗമിക്കുകയാണ്..പശുവിന്റെ പേരിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടത് ഒരുദാഹരണം മാത്രം..യോഗിയെ പോലുള്ള തീവ്ര ഹിന്ദുത്വം വച്ച് പുലർത്തുന്നവർ മുസ്ലിം നാമങ്ങൾ ഉള്ള സ്ഥലപ്പേര് പോലും ഹൈന്ദവീകരിക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനകൾ മാത്രമാണ്..
ഇന്ത്യയെ ഹൈന്ദവ രാഷ്ട്രം ആക്കാൻ മൂന്നു “എം ” ആദ്യം ഇന്ത്യയിൽ നിന്നും കെട്ടു കെട്ടിക്കണം എന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചതും നാമെല്ലാം കണ്ടു. ആദ്യം മാർക്സിസം പിന്നീട് മുസ്ലിങ്ങൾ അവസാനം മിഷനറീസ് ഇതായിരുന്നു പ്രഖ്യാപനം .
അതിൽ പലതിലും അവർ വ്യക്തമായ പ്ലാൻ തയാറാക്കുകയും ചെയ്തു..മിക്ക സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് കാരേയും മുസ്ലിങ്ങളെയും തിരഞ്ഞു പിടിച്ചു കൊല്ലുന്നത് ഇതൊക്കെ സാധിക്കാൻ വേണ്ടി മാത്രമാണ്..

കേരളത്തിലും ബിജെപി യുടെ പ്രധാന എതിരാളി അല്ലെങ്കിൽ കേരളത്തിൽ ഗതി കിട്ടാതിരിക്കാനുള്ള കാരണം കമ്മ്യുണിസ്റ്കാർ ശക്തമായി മത നിരപേക്ഷത ഉയർത്തി പിടിച്ചു ജീവിക്കുന്നു അല്ലെങ്കിൽ പ്രവർത്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്..കോൺഗ്രെസ്സുകാരെ എപ്പോ വേണമെങ്കിലും വിലയ്ക്ക് വാങ്ങാൻ കഴിയും എന്ന് ബിജെപി ക്കറിയാം ..ഇന്ത്യയിലെ മറ്റു സംസ്ഥാനത്തെ കോൺഗ്രസിന്റെ അവസ്ഥ നോക്കിയാലറിയാം..കേരളത്തിൽ ബിജെപി യുടെ ആക്രമണങ്ങളെ ആയാലും നുണ പ്രചാരണങ്ങളെ ആയാലും ശക്തമായി നേരിടുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്കാർ ആണെന്ന് സത്യമായ കാര്യമാണ്..
തീവ്ര ഹിന്ദുത്വത്തെ മത നിരപേക്ഷത കൊണ്ട് ശക്തമായി നേരിടുന്നതിൽ ഇടതു പക്ഷം എന്നും വിജയിച്ചിട്ടേ ഉള്ളു..

അതിനിടയിൽ വീണു കിട്ടിയ സുവർണ്ണാവസരം ആണ് സുപ്രീം കോടതി വിധി..ശബരിമല സ്ത്രീ പ്രവേശനത്തിൽ അതി ശക്തമായ തീരുമാനം എടുത്തത് കേരളത്തെ ആകെ ഞെട്ടിച്ചു..ഇന്നലെ വരെ സ്ത്രീ പ്രവേശനത്തിന് വേണ്ടി ഘോര ഘോരം വാദിച്ച ബിജെപി യും കോൺഗ്രസ്സും സ്ത്രീകളുടെ എതിർപ്പ് മനസിലാക്കി നിലപാട് മാറ്റി..
ആദ്യം മുതൽ അവസാനം വരെ ഉറച്ചു നിന്ന കമ്മ്യൂണിസ്റ്റ് ഭരണ കൂടം സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്തു. അവരുടെ മൗലിക അവകാശത്തിനൊപ്പം കൂടി..പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാവാതെ നിന്നതോടെ രംഗം കൊഴുത്തു,
ബിജെപി അനുകൂല ചാനെൽ ആയ ജനം ടി വി യും പണം കൊടുത്തു വാങ്ങിയ മറുനാടൻ മലയാളിയും നുണയുടെ കൂരമ്പുകൾ എയ്തു..എന്നാൽ പ്രബുദ്ധരായ മലയാളികൾ നുണകൾ ഓരോന്നായി പൊളിച്ചടുക്കി.
രഹസ്യ യോഗത്തിലെ കാര്യങ്ങളും കലാപം ഉണ്ടാക്കാനുള്ള പദ്ധതികളും ഓരോന്നോരോന്നായി തകർന്നു വീണു.നേതാക്കൾ പ്ലാൻ ചെയ്ത പല കാര്യങ്ങളും നടക്കാതെ വന്നു..
ശബരിമലയിൽ ഒരു കലാപം ഉണ്ടാക്കി ചോര വീഴ്ത്തിയാൽ മാത്രമേ സഹതാപ തരംഗം ഉണ്ടാക്കി വോട്ടു ബാങ്ക് നിറയ്ക്കാൻ പറ്റൂ എന്നുള്ളത് കൊണ്ട് പലരെയും രംഗത്തിറക്കി കലാപത്തിന് കോപ്പു കൂട്ടി..കെ സുരേന്ദ്രന്റെ ഒത്താശയോട് കൂടി രെഹ്ന ഫാത്തിമ മലകയറിയത് ചെറിയ ഒരുദാഹരണം മാത്രം.
കേരളത്തിലെ ബിജെപി യുടെ അവസാന ശ്രമം ആണ് ശബരിമല ആളിക്കത്തിച്ചു യഥാർത്ഥ ഭക്തരെ ഇളക്കി ഇടതു സർക്കാർ ഹിന്ദു വേട്ട നടത്തുന്നു എന്ന് വരുത്തി തീർക്കൽ ..നിഷ്പക്ഷമതികളായ വീട്ടമ്മമാരിൽ ചിലർ ഇതിൽ വീണു പോയി എന്നത് വാസ്തവം തന്നെ യാണ്..അടുത്ത തെരെഞ്ഞെടുപ്പിൽ ഇതൊക്കെ പ്രതിഫലിക്കും എന്നതും സത്യമാണ്..ബിജെപി വോട്ടു വിഹിതം കൂട്ടും..എന്നാൽ അതിനിടയിൽ നാമാവശേഷം ആവാൻ പോകുന്ന മറ്റൊരു കൂട്ടരുണ്ട്..അതാണ് കേരളത്തിലെ കോൺഗ്രെസ്സുകാർ..നാമ ജപം എന്ന പേരിൽ ബിജെപി നടത്തിയ അജണ്ടയിൽ അറിഞ്ഞോ അറിയാതെയോ വീണു പോയ കോൺഗ്രെസ്സുകാർ.അവസാനം തങ്ങളുടെ നിലപാട് സ്വന്തം അണികളെ പോലും ബോധിപ്പിക്കാൻ കഴിയാതെ വിയർക്കുന്നതും കണ്ടു.
ഇടതു പക്ഷത്തിന്റെ വോട്ടു ബാങ്കിൽ വിള്ളലുണ്ടാവുമെങ്കിലും അവർക്കത് തിരിച്ചു പിടിക്കാനും എളുപ്പമാണ്..എന്നാൽ ബിജെപി യിലോട്ടു ചേക്കേറുന്ന കോൺഗ്രസ് അണികളെ എന്ത് കാരണം പറഞ്ഞു തിരികെ കൊണ്ട് വരും എന്നതിൽ നേതൃത്വത്തിന് പോലും ഉത്തരം കാണില്ല.
കേരളത്തിൽ സമാധാനം നില നിൽക്കണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രെസ്സുകാർ ആരെങ്കിലും ബാക്കി ഉണ്ടെങ്കിൽ നേതാക്കളെ അതായത് മൃദു ഹിന്ദുത്വം പേറി നടക്കുന്ന ചെന്നിത്തലയേയും സുധാകരനെയും പോലുള്ള നേതാക്കളെ പറഞ്ഞു തിരുത്താൻ ശ്രമിക്കണം..അല്ലാത്ത പക്ഷം നിങ്ങൾ കൊടുക്കേണ്ടി വരുന്ന വില ചെറുതൊന്നും ആയിരിക്കില്ല എന്നോർമ്മിപ്പിച്ചു കൊണ്ട് തല്ക്കാലം നിര്ത്തുന്നു..തുടരും

Loading...
Loading...
Top