വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാർഷിക കായികമേളയും, ഫാമിലി ബാർബെക്യുവും നടന്നു

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ  

Inline image

മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാർഷിക കായികമേളയും, ഫാമിലി ബാർബെക്യുവും 2018 ഡിസംബർ മാസം ഒന്നാം തീയതി വെറിബീ റോസ് ഗാർഡൻ പാർക്ക് ഗ്രൗൻഡ്‌സിൽ വച്ച് കൊണ്ടാടി. സ്പോർട്സ് കോർഡിനേറ്റർമാരായ സോനു തെക്കേനടയിൽ, ശിവ പ്രസാദ്, സോജൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും സ്ത്രീപുരുഷഭേദമന്യേ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങോടെ കാര്യപരിപാടികൾ അവസാനിച്ചു.

Loading...
Loading...
Top