ധനുഷിൻറെ മാ​രി ക്കും ഷാരൂഖിൻറെ സീ​റോക്കും എട്ടിൻറെ പണിയുമായി ത​മി​ഴ്റോ​ക്കേ​ഴ്സ് റി​ലീ​സ് ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍

മും​ബൈ: വ​ന്‍ പ്ര​തീ​ക്ഷ​ക​ളോ​ടെ ക്രി​സ്മ​സ് റി​ലീ​സി​നെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ചോ​ര്‍​ന്നു. ഷാ​രൂ​ഖ് ഖാ​ന്‍ ചി​ത്രം സീ​റോ, ധ​നു​ഷ് ചി​ത്രം മാ​രി 2 എ​ന്നി​വ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ളാ​ണ് ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന കു​പ്ര​സി​ദ്ധ വെ​ബ്സൈ​റ്റ് പു​റ​ത്തു​വി​ട്ട​ത്. 

കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്റോ​ക്കേ​ഴ്സ് വെ​ബ്സൈ​റ്റി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും, മ​റ്റു പ്രോ​ക്സി സെ​ര്‍​വ​റു​ക​ള്‍ വ​ഴി ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​ര്‍ വ്യാ​ജ പ​തി​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു​ക​ഴി​ഞ്ഞു.

സീ​റോ, മാ​രി 2 എ​ന്നി​വ​യ്ക്കു പു​റ​മേ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്ത വി​ജ​യ് സേ​തു​പ​തി ചി​ത്രം സീ​ത​ക്കാ​തി, ഹോ​ളി​വു​ഡ് ചി​ത്രം അ​ക്വാ​മാ​ന്‍, മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഒ​ടി​യ​ന്‍ എ​ന്നി​വ​യും ത​മി​ഴ്റോ​ക്കേ​ഴ്സ് ചോ​ര്‍​ത്തി​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം 2.0യും ​റി​ലീ​സ് ദി​വ​സം ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ലെ​ത്തി.

Loading...
Loading...
Top