നിറ പറ പാചകത്തിൽ ഇന്ന് വീട്ടിലുണ്ടാക്കാം പൈനാപ്പിള്‍ ഫാൻറസി

സ്വാദിഷ്ഠമാര്‍ന്ന ഒരു മധുരപലഹാരമാണ് പൈനാപ്പിള്‍ ഫാന്റസി. ബ്രഡില്‍ പൈനാപ്പിള്‍ ക്രഷ്, നിലക്കടല, തേന്‍ എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. കൂടാത രൂചിയൂറും ഹങ് കേര്‍ഡ് ക്രീമും ഉപയോഗിക്കും. പൈനാപ്പിള്‍ ഫാന്റസി എപ്പോഴും ഉണ്ടാക്കുന്ന ഒരു വിഭവമല്ല. എന്നാല്‍, ഭക്ഷണ ശേഷം കഴിക്കാവുന്ന മികച്ച വിഭവങ്ങളില്‍ ഒന്നാണിത്. വെളുത്ത ബ്രഡ്, പൈനാപ്പിള്‍ ക്രഷ്, തേന്‍, നിലക്കടല, ഹങ് കേര്‍ഡ് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ഹങ് കേര്‍ഡ് പൈനാപ്പിള്‍ സത്ത, പഞ്ചസാര പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി ബ്രഡ് പാളികള്‍ അടുക്കി വച്ചിരിക്കുന്നതില്‍ പുരട്ടും. പൈനാപ്പിള്‍ ഫാന്റസി സാധാരണ തണുപ്പിച്ചാണ് വിളമ്പുക. ഒന്നു കടിച്ചാല്‍ ഓരോ പാളികളുടെയും സ്വാദ് പ്രത്യേകം തിരിച്ചറിയാന്‍ കഴിയും. ഓരോ പളികളുടെയും രുചി വ്യത്യസ്തമാണെങ്കിലും ഇവ ഒരുമിച്ച് ചേരുമ്പോള്‍ അതിലും മികച്ച രുചിയാണ് അനുഭവപ്പെടുക. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പൈനാപ്പിള്‍ ഫാന്റസി പാര്‍ട്ടിക്കും മറ്റും തയ്യാറാക്കാവുന്ന മികച്ച വിഭവമാണ്. ഹങ് കേര്‍ഡ് ഉണ്ടാക്കുന്നതിന് മാത്രമാണ് അധിക സമയം ആവശ്യമായി വരുന്നത്. ഹങ് കേര്‍ഡ് ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നാല്‍ സമയം എടുക്കും. കുടുംബാഗങ്ങളെ വിസ്മയിപ്പിക്കാനായി ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൈനാപ്പിള്‍ ഫാന്റസി പരീക്ഷിച്ചു നോക്കാം

മധുരപലഹാരം Serves: 2 പേര്‍ക്ക്

INGREDIENTS സാന്‍ഡ് വിച്ച് ബ്രഡ് 4 കഷ്ണം പൈനാപ്പിള്‍ ക്രഷ് കാല്‍ കപ്പ് തേന്‍ കാല്‍ കപ്പ് വെണ്ണ കാല്‍ കപ്പ് വറുത്ത നിലക്കടല( തൊലികളഞ്ഞത്) ഒരു കൈനിറയെ പൈനാപ്പിള്‍ സത്ത 23 തുള്ളി ഹങ് കേര്‍ഡ് 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര പൊടിച്ചത് 4 ടേബിള്‍സ്പൂണ്‍ പൈനാപ്പിള്‍ കഷ്ണം അലങ്കാരത്തിന്

HOW TO PREPARE 1. ബ്രഡ് കഷ്ണങ്ങളുടെ വശങ്ങള്‍ കളയുക 2. ഒരു ബ്രഡ് കഷ്ണം എടുത്ത് പൈനാപ്പിള്‍ ക്രഷ് പുരട്ടുക 3. മറ്റൊരു ബ്രഡ് കഷ്ണം അതിന് മുകളില്‍ വയ്ക്കുക 4. അതില്‍ തേന്‍ പുരട്ടുക 5. അതിന് മുകളില്‍ മറ്റൊരു ബ്രഡ് കഷ്ണം വച്ച് വെണ്ണ പുരട്ടുക 6. ഒരു കൈ നിലക്കടല പൊടിച്ചെടുക്കുക 7. വെണ്ണ തേച്ച ബ്രഡില്‍ ഇതും കൂടി ചേര്‍ക്കുക 8. ബ്രഡില്‍ നിലക്കടല വിതറി സാവധാന അമര്‍ത്തുക 9. മറ്റൊരു ബ്രഡ് കഷ്ണം വയ്ക്കുക. 10. ഹങ് കേര്‍ഡ് ഒരു പാത്രത്തില്‍ എടുക്കുക 11. പൈനാപ്പില്‍ സത്ത ചേര്‍ക്കുക 12. പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക 13. നന്നായി ഇളക്കുക 14. ബ്രഡ് അടുക്കിന്റെ മുകളിലും നാല് വശങ്ങളിലും ഹങ് കേര്‍ഡ് ഒഴിച്ച് മൂടുക. 15. പൈനാപ്പിള്‍ കഷ്ണം മുകളില്‍ വച്ച് അലങ്കരിക്കുക 16. 23 മണിക്കൂര്‍ ഇത് ഫ്രീസ് ചെയ്യുക 17. ഫ്രീസറില്‍ നിന്ന് എടുത്ത് 15 മിനുട്ട് വയ്ക്കുക 18. ശ്രദ്ധയോടെ ചെറുകഷ്ണങ്ങളാക്കുക 19.വിളമ്പുക INSTRUCTIONS 1. പൈനാപ്പിള്‍ ക്രഷ് ഇല്ലെങ്കില്‍ പൈനാപ്പിള്‍ കഷ്ണങ്ങള്‍ ചതച്ച് കുഴമ്പു രൂപത്തിലാക്കി ഉപയോഗിക്കുക 2. നിങ്ങളുടെ ഇഷ്ടാനുസരണം ഉപ്പ് ഉള്ളതും ഇല്ലാത്തതുമായ വെണ്ണ ഉപയോഗിക്കാം.

NUTRITIONAL INFORMATION അളവ് – ഒരാള്‍ക്ക് കലോറി – 167 കൊഴുപ്പ് – 23 ഗ്രാം പ്രോട്ടീന്‍ – 0.3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് – 39 ഗ്രാം പഞ്ചസാര – 10.3 ഗ്രാം

Loading...
Loading...
Top