ഓസ്‌ട്രേലിയക്കെതിരെ ചരിത്ര ജയം ;പരമ്പര ഇന്ത്യക്ക്

മെല്‍ബണ്‍ : ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ഏകദിനത്തില്‍ ഓസീസിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് 2-1 എന്ന നിലയില്‍ പരമ്ബര ഇന്ത്യ നേടിയത്. മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 234 റണ്‍സ് നേടി ജയം ഉറപ്പിച്ചു. എം എസ് ധോണിയും, കേദര്‍ ജാദവ് നേടിയ അര്‍ദ്ധ സെഞ്ചുറികള്‍ ഇന്ത്യയുടെ ജയത്തിന് നിര്‍ണായകമായി. നായകന്‍ വിരാട് കോഹ്ലി 46 റണ്‍സ് സ്വന്തമാക്കി

Loading...
Loading...
Top