മെക്സിക്കോയില്‍ അനധികൃത ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ 66 മരണം

മെക്സിക്കോ: മെക്സിക്കോയില്‍ അനധികൃത ഇന്ധന പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്ന പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. 76 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെക്സിക്കോ സിറ്റിക്ക് 100 കീലോ മീറ്റര്‍ വടക്ക് ത്ലാഹു ലിപാനിലാണ് സ്ഫോടനത്തെ തുര്‍ന്ന് വന്‍ തീപിടുത്തം ഉണ്ടായത്. മയക്ക് മരുന്ന് സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നല്‍കുന്ന ഇന്ധനക്കൊള്ളകള്‍ മെക്സിക്കോയില്‍ അടിക്കടി പൈപ്പ് ലൈന്‍ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇന്ധന മോഷണത്തിനെതിരെ മെക്സിക്കന്‍ സര്‍ക്കാര്‍ വ്യാപക പ്രചാരണവും ബോധ വത്കരണവും സജീവമാക്കുന്നതിനിടെയാണ് പുതിയ അപകടം.

പൈപ്പ് ലൈനില്‍ അനധികൃമായി ഉണ്ടാക്കിയ ടാപ്പിലുടെ ചോര്‍ന്നൊഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. 66 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രസിഡന്റ് ആന്‍ഡ്രിയാസ് മാനുവല്‍ ലോപസ് ദുഖം പ്രടിപ്പിച്ചു. ക്വറട്ടോറിയില്‍ മറ്റൊരു പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആളപായമില്ലെന്ന് എണ്ണ കന്പനിയായ പെമെക്സ് അറിയിച്ചു.

കനത്ത സുരക്ഷയില്‍ മുന്‍പ് സര്‍ക്കാര്‍ ഇന്ധക്കുഴലുകള്‍ അടയ്ക്കുകയും പകരം ടാങ്കര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇന്ധന ക്ഷാമമുണ്ടാക്കുന്ന് ആരോപിച്ചായിരുന്നു മാഫിയകള്‍ സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിച്ചത്.

Loading...
Loading...
Top