മീശപ്പുലിമല സന്ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മുടക്കി ഇനി സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട; സഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ ഒരുക്കി വനംവകുപ്പ്

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ ഒരുക്കി വനംവകുപ്പ്. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നി രണ്ട് വാഹനങ്ങളാണ് മീശപ്പുലിമല സര്‍വ്വീസിനായി വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്.

കെഎഫ്ഡിസിയുടെ പദ്ധതി വനം മന്ത്രി കെ രാജു ഫ്‌ലാഗ് ഓഫ് ചെയ്തു. മീശപ്പുലിമലയിലെ സൗന്ദര്യം ആസ്വദിക്കനായി നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ ഇവിടേക്ക് എത്തിപ്പെടാനായി നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്കി സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഇത് സഞ്ചാരികളെ പ്രതിസന്ധിയിലാക്കിയിരുന്നു. വനം വകുപ്പിന്റെ പുതിയ വാഹനങ്ങള്‍ എത്തിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായ ഉടന്‍ ഈ വാഹനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കും.

Loading...
Loading...
Top