ബിക്കിനി പര്‍വതാരോഹക ഗിഗി വൂവിന് അപകടത്തെ തുടര്‍ന്ന് ദാരുണാന്ത്യം :

തായ്‌വാൻ: ബിക്കിനിയിട്ട് പര്‍വ്വതാരോഹണങ്ങള്‍ നടത്തി പ്രശസ്തയായ ബിക്കിനി ക്ലൈമ്പർ എന്നറിയപ്പെടുന്ന ഗിഗി വൂവി(36)ന് പർവതാരോഹണത്തിനിടയിൽ വീണ് ദാരുണാന്ത്യം. തായ്‌വാനിലെ യുഷാൻ നാഷണൽ പാർക്കിലെ മലയിടുക്കിൽ വീണ ഗിഗിക്ക് ഗുരുതരമായി പരുക്കേറ്റതു മൂലം ചലിക്കാൻ സാധിക്കുന്നില്ല എന്ന് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

എട്ട് ദിവസങ്ങൾക്ക് മുൻപാണ് 25 ദിവസം നീണ്ടു നിൽക്കുന്ന പർവതാരോഹണത്തിന് ഗിഗി പോയത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെയെത്തുവാൻ കഴിഞ്ഞില്ല. അപകടം സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു. ഇതുവരെയും മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

പർവതങ്ങളിലും ഉയർന്ന മലകളിലും കയറി സെൽഫികൾ എടുക്കുന്നതായിരുന്നു ഗിഗിയുടെ വിനോദം. പർവതത്തിന്‍റെ ഏറ്റവും മുകളിലെത്തിയ ശേഷം ഇവർ ബിക്കിനി ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമായിരുന്നു. നാല് കൊല്ലത്തിനുള്ളിൽ നൂറോളം മലനിരകളിൽ കയറിയതായി ഗിഗി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മഞ്ഞ് മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ പറ‍യുന്നത്.

Loading...
Loading...
Top