സണ്ണി ലിയോണിന്റെ മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും

ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സന്തോഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോന്‍ ആണ്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മലയാള ചിത്രത്തിന്റെ വിശേഷം പങ്കു വച്ചത്.

ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സണ്ണി എത്തുന്നത്‌. ഇതിന്റെ ഷൂട്ടിംഗിനായി അവര്‍ രണ്ടു ദിവസം മുന്‍പ് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്.

Loading...
Loading...
Top