വംശീയ അധിക്ഷേപം നടത്തിയ പാക്കിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനോട് ക്ഷമിച്ച്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാറ്റ് ഡുപ്ലെസിസ്

ഡര്‍ബന്‍: ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ പാക്കിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനോട് ക്ഷമിച്ച്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാറ്റ് ഡുപ്ലെസിസ്. സംഭവത്തില്‍ സര്‍ഫ്രാസ് ഖേദം പ്രടിപ്പിച്ചതോടെയാണ് ക്ഷമിക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായത്.

അയാള്‍ മാപ്പുപറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ആയാളോട് ക്ഷമിച്ചു. ഇ.എസ്.പി.എന്‍. ക്രിക്ക്‌ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡുപ്ലസിസിന്റെ വിശദീകരണം. അയാള്‍ മാപ്പുപറയുകയും സംഭവത്തിന്റം ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. പക്ഷെ, ആ വിഷയം ഇപ്പോള്‍ ഞങ്ങളുടെ കൈകളില്‍ അല്ലെന്നും ഐ.സി.സി. തീരുമാനമെടുക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

സ്ലെഡ്ജിങിനിടയില്‍ ആയിരുന്നു അധിക്ഷേപം. “കറുത്തവനേ, നിന്റെ അമ്മ എവിടെ എന്നായിരുന്നു സര്‍ഫ്രാസ് പറഞ്ഞത്. വിവാദം ശക്തമായതോടെ മാപ്പുപറഞ്ഞെങ്കിലും താരത്തിനെതിരെ മാച്ച്‌ റഫറിയും പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ ഷോയബ് അക്തറും രംഗത്ത് എത്തിയത് തിരിച്ചടിയായി.

Loading...
Loading...
Top