നിറപറ പാചകത്തില്‍ ഇന്ന് ചെട്ടിനാട് എഗ് ദം ബിരിയാണി തയ്യാറാക്കാം

ചെട്ടിനാട് വിഭവങ്ങള്‍ക്ക് പെരുമയേറും. സ്വാദു തന്നെയാണ് കാരണം. ഇതു കൊണ്ടുതന്നെ ചെട്ടിനാട് എഗ് ദം ബിരിയാണിയും സ്വാദില്‍ മികച്ചു നില്‍ക്കും. ചെട്ടനാട് സ്റ്റൈലില്‍ മുട്ട ബിരിയാണി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മുട്ട പുഴുങ്ങിയത്-5 ബസ്മതി റൈസ്-ഒന്നര കപ്പ് തക്കാളി-1 സവാള-2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍ പച്ചമുളക്-3 തൈര്-3 ടേബിള്‍ സ്പൂണ്‍ മുളകുപൊടി-അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ ബിരിയാണി മസാല-ഒന്നര ടീസ്പൂണ്‍ ചെറുനാരങ്ങ-പകുതി ഉപ്പ് വെള്ളം പുതിന, മല്ലിയില മുഴുവന്‍ മസാല സ്റ്റാര്‍ അനൈസ്-1 ബെ ലീഫ്-1 കറുവാപ്പട്ട- ഒരു കഷ്ണം ഗ്രാമ്പൂ-4 എലയ്ക്ക-4 ജീരകം-അര ടീസ്പൂണ്‍ ബിരിയാണി അരി കഴുകി മുഴുവന്‍ മസാലകളുടെ പകുതി, അല്‍പം ഉപ്പ്, പച്ചമുളക് എന്നിവയ്‌ക്കൊപ്പം വേവിച്ചെടുക്കുക. കൂടുതല്‍ വേവരുത്. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പുഴുങ്ങിയ മുട്ട ഇതില്‍ പകുതിയാക്കി മുറിച്ചു ചേര്‍ക്കുക. ഇത് ചെറുതായി വറുക്കണം. പിന്നീട് മാറ്റി വയ്ക്കാം. ഈ പാനില്‍ അല്‍പം കൂടി നെയ്യോ എണ്ണയോ ചേര്‍ത്ത് ബാ്ക്കിയുള്ള മുഴുവന്‍ മസാല മൂപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇതിലേയ്ക്കു പിന്നീട് തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് തൈരും ചേര്‍ത്തിളക്കുക. മസാലപ്പൊടികള്‍ എല്ലാം ചേര്‍ത്തിളക്കാം. മറ്റൊരു പാത്രത്തിലോ ബിരിയാണിച്ചെമ്പിലോ അല്‍പം നെയ്യു ചേര്‍ത്തിളക്കുക. ഇതിന് മുകളില്‍ തയ്യാറാക്കിയ മസാല അല്‍പം പരത്തുക. മുട്ടക്കഷ്ണങ്ങള്‍ ഇതിനു മീതെ വയ്ക്കണം. ഇതിനു മുകളില്‍ അല്‍പം ചോറ് പരത്തുക. പുതിന, മല്ലിയില അരിഞ്ഞതും അല്‍പം ചേര്‍ക്കാം. അടുത്ത ലെയര്‍ മസാല, മുട്ട എന്നിവ പരത്തുക. ഇതിനു മുകളിലും ചോറും ഇലകളും ചേര്‍്ക്കാം. ഓരോ ലെയറിനു മുകളിലും അല്‍പം ബിരിയാണി മസാലയിടാം. ഇത് പരത്തിക്കഴിഞ്ഞാല്‍ പാത്രം അടച്ചു വച്ച് രണ്ടു മൂന്നു മിനിറ്റു വേവിയ്ക്കാം. വാങ്ങി വച്ച് വറുത്ത സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കാം. ചെട്ടിനാട് സ്റ്റൈല്‍ ദം എഗ് ബിരിയാണി തയ്യാര്‍.

Loading...
Loading...
Top